റോസമ്മ മാത്യു മാണിക്കത്ത് നിര്യാതയായി
Wednesday, December 3, 2014 10:17 AM IST
കോട്ടയം: കുമാരനല്ലൂര്‍ മാണിക്കത്ത് പരേതനായ ജേക്കബ് മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (85) നിര്യാതയായി. സംസ്കാരം നവംബര്‍ അഞ്ചിന് (വെള്ളി) രാവിലെ പത്തിന് കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത പാലാ എടേട്ട് കുടുംബാംഗം.

മക്കള്‍: ജോയി മാണിക്കത്ത്(കൊളോണ്‍,ജര്‍മനി), ഡോളി, റാണി, മിനി, സിമി, പരേതനായ ടോമി. മരുമക്കള്‍: മറിയമ്മ കാവുങ്കല്‍ (കൊളോണ്‍,ജര്‍മനി), ചാക്കോച്ചന്‍ കുന്നേല്‍ (അതിരമ്പുഴ), ജോണി മണര്‍കാട്ട്(പാല), ഉമ്മച്ചന്‍ കുടിലില്‍ (വിളക്കുമാടം), ബാബു മുളവന (നാലുകോടി).

റോസമ്മ മാത്യുവിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ മലയാളി സമൂഹം അനുശോചിച്ചു. പരേതയുടെ ആത്മശാന്തിക്കായി ജോയി മാണിക്കത്തിന്റെ കൊളോണ്‍ റോണ്‍ഡോര്‍ഫിലെ ഭവനത്തില്‍ സുഹൃത്തുക്കള്‍ ഒരുമിച്ചുകൂടി പ്രാര്‍ഥന നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍