സ്വകാര്യ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടേയും ലൈസന്‍സ് ഉടമ സ്വദേശി ഡോക്ടര്‍മാരായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി
Monday, December 1, 2014 10:06 AM IST
ദമാം: സ്വകാര്യ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടേയും ലൈസന്‍സ് ഉടമ സ്വദേശി ഡോക്ടര്‍മാരായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കികൊണ്ടുള്ള ഭേദഗതി ആരോഗ്യ മന്ത്രിയുടെ ചുമതലയുള്ള എന്‍ജിനിയര്‍ ആദില്‍ ഫഖീഹ് അംഗീകരിച്ചു.

ഡോക്ടര്‍മാരല്ലാത്ത സ്വദേശികളുടെ പേരില്‍ ഇനി ആശുപത്രികളും ഡിസ്പന്‍സറികളും മറ്റും ആരോഗ്യ സ്ഥാപനങ്ങളും ആരംഭിക്കാന്‍ കഴിയും. ആരോഗ്യ വിഭാഗത്തില്‍ ഉള്‍പ്പെടാതിരുന്ന ചില സേവനങ്ങളെകൂടി പുതിയ ആരോഗ്യ സ്പെഷലിസ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ രോഗികള്‍ക്കു നല്‍കുന്ന ആരോഗ്യ പരിപാലനം, ടെലി മെഡിസിന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ഗണത്തില്‍ പെടും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യ ജീവനക്കാരുടെ സേവന മാറ്റ വ്യവസ്ഥകള്‍ ലഘൂകരിച്ചും മന്ത്രാലയം ഉത്തരവിറക്കി. വിദേശങ്ങളിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്കു സൌദി ആരോഗ്യമേഖലയില്‍ നിക്ഷേപമിറക്കാനും അവസരം നല്‍കും. ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പ്രാഥമിക ലൈസന്‍സ് നേടുന്നതിനുള്ള നടപടികള്‍ക്കുവേണ്ടി മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള സ്പെഷലിസ്റുകളേയും ഉയര്‍ന്ന അനുഭവ പരിചയമുള്ളവരുടെയോ സഹായം തേടുന്നതിനും അനുമതി നല്‍കിയേക്കും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം