യുഎഇ പള്ളികളില്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥന നടത്തി
Thursday, November 27, 2014 8:04 AM IST
ദുബായ്: യുഎഇലെ എല്ലാ പള്ളികളിലും മഴയ്ക്കുവേണ്ടിയുള്ള നിസ്കാരവും ഖുതുബയും പ്രത്യേക പ്രാര്‍ഥനയും നടത്തി.

ഇതിനായി എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥനയും നിസ്കാരവും നടത്താന്‍ കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ചാണ് എല്ലാ പള്ളികളിലും വ്യാഴാഴ്ച രാവിലെ നിസ്കാരം നടന്നത്.

ദുബായ് ജുമേരയിലെ മസ്ജിദ് അബ്ദുസലാം റഫീഹ് പള്ളിയില്‍ ഖത്തീബ് ഷേയ്ഖ് ഹുസൈന്‍ ഹബീബ് അല്‍ സഖാഫ് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ടി.എ മഹമൂദ് ഹാജി, ആലൂര്‍