റിയാദില്‍ കനത്ത മഴയും ഇടിമിന്നലും
Monday, November 24, 2014 7:06 AM IST
റിയാദ്: ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച കനത്ത മഴയും ഇടിയും മിന്നലും തലസ്ഥാന നഗരിയില്‍ ഗതാഗതമടക്കമുള്ള ജനജീവിതം സ്തംഭിപ്പിച്ചു. മെട്രോ നിര്‍മാണ പ്രവര്‍ത്തി കാരണം ഗതാഗതക്കുരുക്കില്‍ നഗരം വീര്‍പ്പു മുട്ടുന്നതിനിടയില്‍ മഴവെള്ളം കുത്തിയൊലിച്ച് വന്നതോടെ മണിക്കൂറുകളോളം വാഹനങ്ങള്‍ ഹൈവേകളില്‍ കുടുങ്ങിക്കിടന്നു. ഇരുട്ടു മൂടി ഇടിയും മിന്നലുമായി വന്ന മഴ ഒലയ്യ, സുലൈമാനിയ്യ, എയര്‍പോര്‍ട്ട് ഹൈവേ, ബത്ഹ, മലസ് ഭാഗങ്ങളില്‍ കനത്ത് പെയ്തു.

കാലാവസ്ഥ പ്രവചനമനുസരിച്ച് റിയാദിലും പരിസരങ്ങളിലും മഴ തുടരാനാണ് സാധ്യത.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍