പ്രവാസി ഹെല്‍പ്പ് ഡസ്ക് സഹായകരമായി
Sunday, November 23, 2014 6:09 AM IST
ദമാം: വോട്ടര്‍ പട്ടികയില്‍ ഓണ്‍ ലൈന്‍ ആയി പേരു ചേര്‍ക്കാന്‍ പ്രവാസി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ഹെല്‍പ്പ് ഡസ്ക് നിരവധി പേര്‍ക്ക് സഹായകരമായി.

പാരഗണ്‍ ഓഡിറ്റോറിയത്തില്‍ ആവശ്യമായ രേഖകളുമായി എത്തിയവരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ജംഷാദ് കണ്ണൂര്‍, ബിജു പൂതക്കുളം, ഷരീഫ് കൊച്ചി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രവാസികളുടെ വോട്ടവകാശത്തിനുവേണ്ടി ശബ്ദിക്കുന്നതിനോപ്പം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ച അവസരം ഉപയോഗപ്പെടുത്തണമെന്ന് കണ്‍വീനര്‍ രാജു നായിഡു പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം