അയര്‍ലന്‍ഡില്‍ മരണമടഞ്ഞ റെജിയുടെ ആത്മശാന്തിക്കായി ദിവ്യബലി
Thursday, November 20, 2014 10:07 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ ആര്‍ഡിയില്‍ മരിച്ച മലയാളി നഴ്സ് റെജി സെബാസ്റ്റ്യ(39)ന്റെ ആത്മശാന്തിക്കായി നവംബര്‍ 21 ന് (വെള്ളി) ദിവ്യബലിയും പ്രത്യേക ശുശ്രൂഷയും നടക്കും. ആര്‍ഡി ജോണ്‍ സ്ട്രീറ്റ് റോഡ് ചര്‍ച്ച് ഓഫ് ദി നേറ്റിവിറ്റി ദേവാലയത്തില്‍ രാവിലെ പതിനൊന്നിനാണ് ദിവ്യബലി.

റെജിയുടെ മ്യതദേഹം വ്യാഴം വൈകുന്നേരം മുതല്‍ രാത്രി പത്ത് വരെ ആര്‍ഡി ഹേല്‍സ്ട്രീറ്റ് മൂര്‍ഹോള്‍ നഴ്സിംഗ് ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

അങ്കമാലി കൂനത്താനില്‍ സെബാസ്റ്യന്റെ ഭാര്യ റെജി വീടിനുള്ളില്‍ കുഴഞ്ഞു വീണാണ് മരിച്ചത്. സംസ്കാരം പിന്നീട് അങ്കമാലി വല്ലം സെന്റ് തെരേസാസ് ദേവാലയത്തില്‍.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

റിപ്പോര്‍ട്ട് :ജയ്സണ്‍ കിഴക്കയില്‍