നെസ്റോ ഹൈപ്പറിന്റെ പുതിയ ശാഖ മലസില്‍ പ്രവര്‍ത്തനമാരംഭിച്ചു
Wednesday, November 19, 2014 8:37 AM IST
റിയാദ്: മധ്യേഷ്യയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ നെസ്റ്റോയുടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദിലെ മലസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ നെസ്റ്റോയുടെ റിയാദിലെ ശാഖകള്‍ മൂന്നാകും. റിയാദിലെ ബത്ഹയിലും അസീസിയയിലെ ഗാര്‍ഡേനിയാ മാളിലുമാണ് ഇതിനകം ജനകീയമായി തീര്‍ന്ന നെസ്റ്റോയുടെ മറ്റ് രണ്ട് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്.

വിലക്കുറവും ഗുണമേന്മയും കൊണ്ട് മലസിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റും ജനശ്രദ്ധ പിടിച്ചു പറ്റുമെന്ന് ഡയറക്ടര്‍മാരായ നൌഫല്‍, സിദ്ദീഖ്, നാസര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പ്രമുഖ പ്രവാസി വ്യവസായി വടകര സ്വദേശി കെ.പി ബഷീറാണ് നെസ്റോയുടെ സാരഥി. വളരെക്കുറഞ്ഞ കാലം കൊണ്ട് ജനപ്രീതിയാര്‍ജിച്ച ജീപ്പാസ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളുടെ ഉടമ കൂടിയായ കെ.പി ബഷീറിന്റെ ഉടമസ്ഥതയിലുള്ള നെസ്റോ ഗ്രൂപ്പിന്റെ 34 -ാമത് ശാഖയാണ് മലസില്‍ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കിംഗ് അബ്ദുള്ള പാര്‍ക്കിന്റെ രണ്ടാമത് ഗേറ്റിന് സമീപം ശാരാ സഫ്റാനിലാണ് പുതിയ ശാഖ. 35,000 ചതുരശ്ര അടി വിസ്തൃതിയുള്ള സൂപ്പര്‍മാര്‍ക്കറ്റും ഡിപ്പാര്‍ട്ട്മെന്റ് സ്റോറും അടങ്ങിയതാണിത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകങ്ങളായ ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സൌദി അറേബ്യയില്‍ ജിദ്ദ, ജുബൈല്‍, അല്‍കോബാര്‍, റാബിഗ് തുടങ്ങിയ സ്ഥലങ്ങളിലും താമസിയാതെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് നെസ്റ്റോ മാനേജ്മെന്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍