ഷിഫാ അല്‍ജസീറ പോളിക്ളിനിക്കിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
Tuesday, November 18, 2014 10:18 AM IST
റിയാദ്: ആതുര സേവന രംഗത്ത് റിയാദില്‍ പ്രശസ്തമായ ഷിഫാ അല്‍ജസീറ പോളിക്ളിനിക്കിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി.

നവംബര്‍ 15ന് ക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പ് കേക്ക് മുറിച്ചു വാര്‍ഷികാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. അക്ബര്‍ വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ്, ഡോ. റീന, ഡോ. അലക്സാണ്ടര്‍, ഡോ. ഒവൈസ് ഖാന്‍, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. കൃഷ്ണ പ്രദീപ്, ഡോ. ജിതിന്‍, ഡോ. സിയ, ഡോ. വഖാര്‍, ഡോ. അബ്ദുള്‍ വാഹിദ്, കെ.ടി. മൊയ്തു, ശിഹാബ് കൊട്ടുകാട്, അബ്ദുള്‍ അസീസ് പൊന്മുണ്ടം, ജലീല്‍ തെക്കില്‍, വി. കുഞ്ഞിമുഹമ്മദ്, ഫിറോസ് മലപ്പുറം, അബ്ദുള്‍ അസീസ് കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റര്‍ മിനി സ്വാഗതവും സിസ്റര്‍ റെജി നന്ദിയും പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ ഏറ്റവും വിപുലമായ ആതുരാലയ ശൃംഖലയായ ഷിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന് കീഴില്‍ 2012 നവമ്പര്‍ 15 നാണ് ബത്ഹയില്‍ ഷിഫാ അല്‍ ജസീറ പോളിക്ളിനിക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉള്ളയുടെ നേതൃത്വവും അത്യാധുനിക സൌകര്യങ്ങളൂം ഡോക്ടര്‍മാരും ഈ സ്ഥാപനത്തെ കുറഞ്ഞ കാലം കൊണ്ട് തന്നെ റിയാദിലെ ജനകീയ ആതുരാലയമാക്കി മാറ്റി. കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സയെന്ന ഗ്രൂപ്പ് ചെയര്‍മാന്റെ ആശയം റിയാദില്‍ മികച്ച പ്രതികരണമുണ്ടാക്കി. ഇന്ത്യന്‍ എംബസിയുടെ ഷെല്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ചു വരുന്ന ഷിഫാ അല്‍ജസീറ നിരവധി രോഗികള്‍ക്ക് അത്താണിയായി മാറി.

മൂന്ന് മാസം നീളുന്ന ആഘോഷ പരിപാടികളാണ് പന്ത്രണ്ടാമത് വാര്‍ഷികത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ ഹെല്‍ത്ത് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നേരിട്ടും സംഘടനകളുമായി യോജിച്ചും ആരോഗ്യബോധവത്കരണ പരിപാടികളും നടപ്പിലാക്കി വരുന്നുണ്െടന്ന് കമ്യൂണിറ്റി റിലേഷന്‍ മാനേജര്‍ ശിഹാബ് കൊട്ടുകാട് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍