ഫ്രന്റ്സ് ക്രിയേഷന്‍സ് സെമിനാര്‍ നവംബര്‍ 22 ന്
Tuesday, November 18, 2014 10:16 AM IST
റിയാദ്: സാക്ഷരകേരളത്തില്‍ മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള വിദ്യാലയങ്ങളിലും അനാഥാലയങ്ങളിലും കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുമ്പോഴും മൌനികളായി തുടരുന്ന മുസ്ലിം പൌരോഹിത്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഫ്രന്റ്സ് ക്രിയേഷന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു.

നവംബര്‍ 22 ന് (ശനി) വൈകുന്നേരം ആറിന് ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മത,സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0509 460 972.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍