മുഖാമുഖം സംഘടിപ്പിച്ചു
Monday, November 17, 2014 10:16 AM IST
കുവൈറ്റ് സിറ്റി: പ്രമുഖ നാടകസിനിമ പ്രവര്‍ത്തക സജിതാ മഠത്തിലുമായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രവര്‍ത്തകര്‍ മുഖാമുഖം നടത്തി. നാടക സിനിമ രംഗത്തെ തന്റെ അനുഭവങ്ങള്‍ സജിത സദസുമായി പങ്കുവച്ചു. പ്രേക്ഷകരുമായി സംവേദിക്കാന്‍ പുതിയ വഴികള്‍ തേടി പുതിയ രൂപത്തിലും ഭാവത്തിലും നാടകങ്ങള്‍ അരങ്ങില്‍ നിറയണമെന്നു സജിതാ മഠത്തില്‍ പറഞ്ഞു. കേരളത്തില്‍ നാടക മേഖലക്ക് നല്ല വളര്‍ച്ചയുണ്െടന്നും കേരളത്തില്‍ മുമ്പ് നമ്മള്‍ പരീക്ഷിച്ച ചില നാടക രീതികള്‍ ഇന്ന് മറ്റു സ്ഥലങ്ങളില്‍ പരീക്ഷിക്കപെടുന്നുണ്െടന്നും അവര്‍ പറഞ്ഞു. പുരോഗമന കലാസാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്ക് ഈ മേഖലയില്‍ കാര്യാമായ സംഭാവന ചെയ്യാന്‍ കഴിയണമെന്നും സജിത മഠത്തില്‍ പറഞ്ഞു.

പരിപാടിയില്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ. സജി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അനില്‍ കൂക്കിരി സ്വാഗതവും വനിതാവേദി ജനറല്‍ സെക്രട്ടറി ശുഭ ഷൈന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍