റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഫുഡ് ബക്കറ്റ് ചലഞ്ച് നടത്തി
Saturday, November 15, 2014 11:24 AM IST
ന്യൂഡല്‍ഹി: നോയിഡയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഫുഡ് ബക്കറ്റ് ചലഞ്ച് കാമ്പയിനു തുടക്കമായി. സ്കൂള്‍ ചെയര്‍മാന്‍ ഡോ. അഗസ്റ്റിന്‍ എഫ്. പിന്റോ, മാനേജിംഗ് ഡയറക്ടര്‍ ഗ്രേസ് പിന്റോ തുടങ്ങിയവര്‍ ചേര്‍ന്നു പാവപ്പെട്ട കുട്ടികള്‍ക്കു ഭക്ഷണം നല്‍ക്കുന്ന ഫുഡ് ബക്കറ്റ് ചലഞ്ച് പദ്ധതിക്കു തുടക്കം കുറിച്ചു.

നവംബര്‍ 15ന് (ശനി) ഡല്‍ഹി വസന്ത് കുഞ്ചിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ഫുഡ് ബക്കറ്റ് ചലഞ്ചില്‍ തെരുവില്‍ നിന്നുള്ള 850 കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കിയത്.