ഖുര്‍ആനിലേക്ക് വിജയത്തിലേക്ക്
Saturday, November 15, 2014 10:29 AM IST
മാനവ രാശിയുടെ മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആനിന്റെ പ്രാധാന്യത്തെ കുറിച്ചും മഹത്വത്തെകുറിച്ച് പരിചയപ്പെടുത്താനും പഠിപ്പിക്കുവാനുമായ് കെഐജി ഫര്‍വാനിയ ഏരിയ പൊതുസമ്മേളനം നടത്താന്‍ തീരുമാനിച്ചു.

മനുഷ്യ സമൂഹത്തിന്റെ ഇഹപര വിജയത്തിന്റെ നിദാനമെന്ന നിലക്ക് 'ഖുര്‍ആനിലേക്ക് വിജയത്തിലേക്ക്' എന്ന തലക്കെട്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഫെബ്രവരി 21 ന് (വെള്ളി) വൈകുന്നേരം 5.30ന് ഫര്‍വാനിയ പാക്കിസ്ഥാന്‍ സ്കൂളില്‍ (ക്ളിനിക്കിനുഎതിര്‍ വശം) നടക്കുന്ന സമ്മേളനത്തില്‍ ശാന്തപുരം ഇസ്ലാമിക് യൂണിവേഴ്സിറ്റി റെക്ടര്‍ ഇല്യാസ് മൌലവി മുഖ്യ പ്രഭാഷണം നടത്തും. ശേഷം സദസിനുവേണ്ടി ചോദ്യോത്തര പംക്തി ഉണ്ടായിക്കും.

സ്വാഗത സംഘം രൂപീകരിച്ചു

'ഖുര്‍ആനിലേക്ക് വിജയത്തിലേക്ക്' എന്ന തലക്കെട്ടില്‍ കെഐജി ഫര്‍വാനിയ ഏരിയ സംഘടിപ്പിക്കുന്ന പൊതുസമ്മേളന വിജയത്തിനുവേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.

പ്രോഗ്രാം കണ്‍വീനറായി ഫിറോസ് അഹമദിനെയും അസിസ്റന്റ് കണ്‍വീനറായി വാഹിദ് സാഹിബിനെയും തെരഞ്ഞെടുത്തു. മറ്റു വകുപ്പിലേക്കായ് ടി.എം ഹനീഫ (സാമ്പത്തികം) ബഷീര്‍ തിരൂര് (ഹാള്‍ അറേഞ്ച്മെന്റസ്), പി.ടി ഷാഫി (സൌണ്ട് ആന്‍ഡ് ലൈറ്റ്) വോളന്റിയര്‍ ക്യാപ്റ്റനായി ഹാഫിസ് മുഹമ്മദിനെയും തെരെഞ്ഞെടുത്തു. കെഐജി ഏരിയ ഓര്‍ഗനൈസര്‍ അനീസ് അബ്ദുള്‍സലാമിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഏരിയ സെക്രട്ടി സ്വാഗതവും ഫിറോസ് അഹമദ് നന്ദി ആശംസിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍