എംഇഎസ് സൌജന്യ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 21 ന്
Monday, November 10, 2014 8:07 AM IST
കുവൈറ്റ്: മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി കുവൈറ്റ് യൂണിറ്റും മലബാര്‍ ഗോള്‍ഡ്് ആന്‍ഡ് ഡയമണ്ട്സും സംയുക്തമായി നവംബര്‍ 21 ന് (വെള്ളി) അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് ഹാര്‍ട്ട് ഫൌണ്േടഷന്‍സ്, അല്‍ റഹ്മ ഫോറം മെഡിക്കല്‍ സര്‍വീസ്, ഇന്ത്യന്‍ ഡെന്റല്‍ അലയന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.

രാവിലെ എട്ടു മുതല്‍ രണ്ടു വരെയായിരിക്കും ചികിത്സ ലഭിക്കുന്നത്. ബ്ളഡ് ഷുഗര്‍, കൊളസ്ട്രോള്‍, ഇസിജി തുടങ്ങിയവയും പരിശോധിക്കാം. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ ക്യാമ്പില്‍ നല്‍കപ്പെടും. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അടങ്ങിയ ഹെല്‍ത്ത് ഗൈഡ് ക്യാമ്പിന്റെ ഭാഗമായി പുറത്തിറക്കും. ക്യാമ്പില്‍ പങ്കെടുക്കാനുള്ള അപേക്ഷ ഫോറം മലബാര്‍ ഗോള്‍ഡ് ആന്‍ഡ്് ഡയമണ്ട്സിന്റെ എല്ലാ ബ്രാഞ്ചുകളിലും ഡ്രസ് മാര്‍ട്ട്(ഫഹാഹീല്‍), അസീസിയ ബുക്ക് ഷോപ്പ്(സാല്‍മിയ), ഹൈലാന്റ് സൂപ്പര്‍ മാര്‍ക്കറ്റ്(അബാസിയ), അല്‍യഖ്സ് ബുക്ക് ഷോപ്പ് (കുവൈറ്റ് സിറ്റി) എന്നീ സ്ഥലങ്ങളില്‍ നിന്ന് ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 96093553, 66472878.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍