എം.വി രാഘവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
Monday, November 10, 2014 5:13 AM IST
കുവൈറ്റ്: പ്രമുഖ കമ്മ്യൂണിസ്റ് നേതാവും, മുന്‍ മന്ത്രിയും, സി.എം.പി ജനറല്‍ സെക്രട്ടറിയുമായ എം.വി രാഘവന്റെ നിര്യാണത്തില്‍ കെ.കെ.എം.എ അനുശോചനം രേഖപ്പെടുത്തി. ഒരു ഭരണാധികാരിയെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും എം.വി രാഘവന്‍ അദ്ദേഹത്തിന്റെതായ വ്യക്തിത്വം പുലര്‍ത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ്, പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രം, തുടങ്ങി സഹകരണ മേഖലയിലും, ആതുരശുശ്രൂഷ രംഗത്തിന് എം.വി.ആര്‍ നല്‍കിയ സംഭാവനകള്‍ വളരെ പ്രശംസനീയമാണെന്ന് കെ.കെ.എം.എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍