പ്രവാസി ക്ഷേമനിധി: പ്രായപരിധി ഉയര്‍ത്താനുള്ള തീരുമാനം സ്വാഗതാര്‍ഹം - റിയാദ് കെഎംസിസി
Friday, November 7, 2014 8:57 AM IST
റിയാദ്: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാനുള്ള പ്രായപരിധി 55 വയസില്‍നിന്നു 60 വയസാക്കി ഉയര്‍ത്താനന്‍ തീരുമാനിച്ച ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ പ്രസ്താവിച്ചു.

പതിനായിരക്കണക്കിനു പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കാനും അതുവഴി പെന്‍ഷനും ചികിത്സാസഹായവും ലഭിക്കാനും പ്രായപരിധി വര്‍ധനവ് സഹായിക്കുമെന്ന് കുന്നുമ്മല്‍ കോയ പറഞ്ഞു.

പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞമാസം മുഖ്യമന്ത്രിക്കും പ്രവാസികാര്യമന്ത്രിക്കും മുസ്ലിംലീഗ് നിയമസഭ പാര്‍ട്ടി ലീഡര്‍ കൂടിയായ വ്യവസായ മന്ത്രിക്കും നല്‍കിയ നിവേദനത്തിലും പ്രവാസിക്ഷേമനിധിയില്‍ അംഗത്വമെടുക്കാനുള്ള പ്രായപരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കെഎംസിസി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടതില്‍ സന്തോഷമുണ്െടന്നും മുഖ്യമന്ത്രി, പ്രവാസികാര്യ മന്ത്രി, വ്യവസായ മന്ത്രി, പ്രവാസിക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും കുന്നുമ്മല്‍ കോയ പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍