ബാലവേദി കുവൈറ്റ് 'മഴവില്ല് 2014' സംഘടിപ്പിക്കുന്നു
Friday, November 7, 2014 8:53 AM IST
കുവൈറ്റ്: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗ വേദിയായ ബാലവേദി കുവൈറ്റ് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിലെ അബാസിയ, ഫഹഹീല്‍, സാല്‍മിയ മേഖലകളിലായി 'മഴവില്ല് 2014' എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

നവംബര്‍ 14 ന് (വെള്ളി) ഫഹാഹീല്‍ മേഖലയില്‍ ചിത്ര രചനാ മത്സരവും തുടര്‍ന്ന് സൌജന്യ ദന്ത പരിശോധന ക്യാമ്പും ദന്ത സംരക്ഷണ സെമിനാറും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതലാണ് പരിപാടികള്‍. കഉഅഗ യുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മംഗഫിലെ കലാ സെന്ററിലാണ് പരിപാടികള്‍.

അബാസിയ മേഖലയില്‍ ചിത്ര രചന മത്സരം, കുട്ടികള്‍ തയാറാക്കി അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും നടക്കും. ഉച്ചയ്ക്ക് ഒന്നിന് സബ്വേ കെട്ടിടത്തിലുള്ള 'ഏസ്' ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

സാല്‍മിയയില്‍ ചിത്ര രചന മത്സരം, ചിത്ര രചന പരിശീലനം, ക്വിസ് മത്സരം, വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതിന് റെഡ് ഫ്ളൈമെം ഓഡിറ്റൊറിയത്തില്‍ ആരംഭിക്കുന്ന പരിപാടികള്‍ 12 ന് സമാപിക്കും.

വിശദ വിവരങ്ങള്‍ക്ക്: 97262978 (ഫഹഹീല്‍), 94069675 (അബാസിയ), 97496171 (സാല്‍മിയ).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍