മരിയന്‍ ടിവി പുതിയ വെബ്സൈറ്റ് പ്രകാശനം ചെയ്തു
Thursday, November 6, 2014 11:06 AM IST
ഫിലാഡല്‍ഫിയ: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുവിശേഷത്തിന്റെ സദ്വാര്‍ത്ത പകര്‍ന്നു നല്‍കിക്കാിെരിക്കുന്ന മരിയന്‍ ടിവി നാലു ഭൂഖണ്ഡങ്ങളിലായി അനേക ലക്ഷം ഭവനങ്ങളില്‍ ഇതിനോടകം തന്നെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു.

നിരീശ്വരത്വവും, ലൌകീകതയും ആധിപത്യം ഉറപ്പിച്ചുകാിെരിക്കുന്ന ആധുനിക ലോകത്തിന്റെ ചരിത്രഗതിയെ ആത്മീയമായി നയിക്കുവാന്‍ ദൈവം തെരഞ്ഞെടുത്ത ദൈവത്തിന്റെ സ്വന്തം ചാനലായ മരിയന്‍ ടിവി, കത്തോലിക്കാ സഭയോടും, സഭാ പ്രബോധനങ്ങളോടും വിധേയപ്പെട്ട് ലോക സുവിശേഷവത്കരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞുകാിെരിക്കുന്ന മരിയന്‍ ടിവി 24 മണിക്കൂര്‍ സമയവും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയില്‍ ദൈവത്തിന്റെ കരസ്പര്‍ശനവുമായി ലോകത്തെ ആദ്യത്തെ മുഴുവന്‍ സമയ വചനപ്രഘോഷണ കത്തോലിക്കാ ചാനലാണ് ഇന്ന്.

സഭാ പിതാക്കന്മാരുടെ ആത്മീയ നേതൃത്വത്തില്‍ സഭയോട് ചേര്‍ന്നു നിന്നുക്ൊ ദൈവവചന പ്രഘോഷണ ശുശ്രൂഷകള്‍ മാത്രം സംപ്രേഷണം ചെയ്തുക്ൊ എല്ലാ മിനിസ്ട്രികളുടേയും ശുശ്രൂഷകള്‍ ഏകോപിപ്പിച്ചുക്ൊ പ്രേക്ഷകലക്ഷങ്ങള്‍ക്ക് അനുഗ്രഹമായി മാറിയ മരിയന്‍ ടിവിയുടെ പുതിയ ഡൈനാമിക് വെബ്സൈറ്റ് ഷിക്കാഗോ സീറോ മലബാര്‍ ഓക്സലറി ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ വെച്ച് നിര്‍വഹിക്കുകയുായി. പുതിയ വെബ്സൈറ്റ് എല്ലാവിധത്തിലും പ്രേക്ഷകര്‍ക്ക് ഒരു അനുഗ്രഹം തന്നെയാകുമെന്ന് ചെയര്‍മാന്‍ ബ്രദര്‍. പി.ഡി. ഡൊമിനിക് അറിയിച്ചു. പുതിയ വെബ്സൈറ്റ് അഡ്രസ്: വു://ാമൃശമി്ംീൃഹറ.ീൃഴ/

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം