ബേബി ജേക്കബ് ഒക്കലഹോമയില്‍ നിര്യാതനായി
Saturday, November 1, 2014 6:04 AM IST
ഒക്കലഹോമ: റാന്നി സ്വദേശി നൊച്ചുമണ്ണില്‍ ബേബി ജേക്കബ് (67) ഒക്ടോബര്‍ 31ന് വെള്ളിയാഴ്ച വൈകിട്ട് ഒക്കലഹോമയില്‍ നിര്യാതനായി. ഒക്കലഹോമ ബ്രദറന്‍ അസംബ്ളിയിലെ എല്‍ഡറായിരുന്നു. 1976ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ബേബി ജേക്കബ് ഒക്കലഹോമ അസംബ്ളി സ്ഥാപകരില്‍ ഒരാളായിരുന്നു.

ഭാര്യ: ഏലിയാമ്മ ജേക്കബ്. മക്കള്‍: ബെസി, (ഫ്ളോറിഡ), ഷെറിന്‍ (ഒക്കലഹോമ). മരുമക്കള്‍: കെന്നത്ത് തോമസ് (ഫ്ളോറിഡ), ജെയേഷ് കുര്യക്കോസ് (ജോബി).

നവംബര്‍ 7ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, യൂക്കണ്‍ ഒക്കലഹോമയില്‍ പൊതുദര്‍ശനം നടത്തും.

സംസ്കാര ശുശ്രൂഷ സമയം: നവംബര്‍ എട്ടിന് ശനിയാഴ്ച ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, യൂക്കണ്‍ ഒക്കലഹോമയിലും തുടര്‍ന്ന് ഒക്കലഹോമ ചാപ്പല്‍ ഹില്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി കുര്യാക്കോസ് (405 816 4310).

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍