ഒമാനിലെ രണ്ടു വര്‍ഷ പ്രവേശന വിലക്ക് വിസിറ്റ്, ടൂറിസ്റ് വീസകള്‍ക്ക് ബാധകമല്ല
Friday, October 31, 2014 7:07 AM IST
മസ്കറ്റ്: ഒമാനില്‍ നിലവിലുള്ള പ്രവേശന നിരോധനം വിസിറ്റ്, ടൂറിസ്റ്
വീസകളില്‍ വരുന്നവര്‍ക്ക് ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒമാനില്‍ ജോലി ചെയ്യുന്നവര്‍ ജോലി അവസാനിപ്പിച്ച് നാട്ടില്‍ പോയാല്‍ രണ്ടു വര്‍ഷത്തെ പ്രവേശന നിരോധനം തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു.

സ്പോണ്‍സറുടെ എന്‍ഒസി ഉള്ള പക്ഷം തിരികെ പ്രവേശിക്കുന്നതിന് തടസമില്ല. രണ്ടു വര്‍ഷത്തെ തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കുന്ന വിദേശിക്കും എന്‍ഒസി വേണമെന്നതാണ് പുതിയ നിയമം.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം