ഗ്രീന്‍ഷോര്‍ ടീന്‍സ് പരിശീലനം ഒക്ടോബര്‍ 31ന്
Tuesday, October 28, 2014 6:45 AM IST
ജിദ്ദ: പ്രവാസി കുട്ടികളുടെ ക്ഷേമത്തിനും പരിശീലനങ്ങള്‍ക്കുമായി കഴിഞ്ഞ നാലു വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗ്രീന്‍ഷോര്‍ ടീന്‍സ് പത്തിനും പതിനാലിനും ഇടക്കു പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഫുട്ബോള്‍ പരിശീലനക്കളരി അടുത്ത ഒക്ടോബര്‍ 31ന് (വെള്ളി) ഇസ്കാന്‍ ഫാമിലി പാര്‍ക്ക് സ്റേഡിയത്തില്‍ ആരംഭിക്കും. വെള്ളിയാഴ്ചകളില്‍ രാത്രി പത്തിനാണ് വിവിധ കായികാഭ്യാസങ്ങളടങ്ങിയ പരിശീലനം. പ്രശസ്ത പരിശീലകരായ അബ്ദുള്ള രാമനാട്ടുകര, കരീം വാണിയമ്പലം എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് കോഓര്‍ഡിനേറ്റര്‍ ഇസ്മായില്‍ നീരാട് അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍