അബുദാബി പോലീസിന് ഇനി പറക്കും കാമറകള്‍
Monday, October 27, 2014 7:03 AM IST
അബുദാബി: അത്യാധുനിക ആകാശ കാമറയുമായി അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ വിഭാഗം എത്തുന്നു. തിരക്കേറിയ നഗര വീഥികളില്‍ നടക്കുന്ന അപകടങ്ങളുടെ വീഡിയോ ചിത്രീകരണത്തിനാണ് പറക്കും കാമറകള്‍ ഉപയോഗിക്കുക.

അപകട സ്ഥലങ്ങളില്‍ നിന്നും എച്ച് ഡി സാങ്കേതിക മികവോടെ വ്യക്തതയുള്ള ദൃശൃങ്ങള്‍ ഇനി മുതല്‍ പോലീസിന് ലഭ്യമാകും. അബുദാബി സെക്യൂരിറ്റി മീഡിയ വിഭാഗത്തിലെ ഫീല്‍ഡ് പെട്രോളിംഗിനാണ് ഈ കാമറകളുടെ ചുമതല.

രാത്രിയില്‍ നടക്കുന്ന അപകടങ്ങളുടെ ചിത്രീകരണവും ഇതില്‍ സാധ്യമാകുമെന്ന് മേജര്‍ ജമാല്‍ അല്‍ ഹോസാനി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള