കൂട്ടായി കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍
Monday, October 27, 2014 7:02 AM IST
അബുദാബി: കൂട്ടായി നിവാസികളുടെ കൂട്ടയായ്മയായ കൂട്ടായി കൂട്ടായ്മ ഒക്ടോബര്‍ 24ന് (വെള്ളി) ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ സയിദ് ഹൈദ്രോസ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് പുതിയ യുഎഇ കമ്മിറ്റിക്ക് രൂപം നല്‍കി.

സയിദ് ഹൈദ്രോസ് തങ്ങള്‍ (ചെയര്‍മാന്‍), പി. അഫ്സല്‍ (പ്രസിഡന്റ്), എം. ഇസ്മായില്‍, സി.പി ജലീല്‍, കെ.പി അന്‍വര്‍ (വൈസ് പ്രസിഡന്റുമാര്‍), സി.എം.ടി. റഫീ (സെക്രട്ടറി), പി.പി ശിഹാബ് (ട്രഷറര്‍) എന്നിവരെയും സി.കെ നജീബ്, സി.എം അബ്ദുറഹ്മാന്‍, സി.എം.ടി ഇക്ബാല്‍, സി.കെ ബാവ, പി.പി അബ്ദുറഹ് മാന്‍ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള