ആരോഗ്യ പഠന ക്ളാസ് ഒക്ടോബര്‍ 25ന്
Friday, October 24, 2014 7:12 AM IST
ദുബായ് : ഐസിഎഫ് സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ക്ളാസ് ഒക്ടോബര്‍ 25ന് (ശനി) വൈകിട്ട് 6.30 ന് റാഷിദിയ മെട്രോ സ്റ്റേഷന് സമീപമുള്ള അല്‍ ജാഹിദ് സ്കൂളില്‍ നടക്കും.

കോഴിക്കോട് മര്‍ക്കസ് യൂനാനി മെഡിക്കല്‍ കോളജിലെ ചീഫ് ഫിസിഷ്യന്‍ ഡോ. എ.പി ഷാഹുല്‍ ഹമീദ് വിഷയാവതരണം നടത്തും. ഐസിഎഫ് നാഷണല്‍ സെക്രട്ടറി ഷരീഫ് കാരശേരി ഉദ്ഘാടനം ചെയ്യും. സിഎംഎ ചേരൂര്‍, ജമാല്‍ ഹാജി ചങ്ങരോത്ത്, അലി മദനി, മഹ്മൂദ് ഹാജി അണ്േടാണ, അബ്ദുള്‍ ഹക്കീം ഹാജി കല്ലാച്ചി എന്നിവര്‍ സംബന്ധിക്കും.

കേരളത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന യൂനാനി വൈദ്യ രംഗത്തെയും ചികിത്സാ രീതികളെയും അദ്ദേഹം വിശദീകരിക്കും. ഫാമിലികള്‍ക്ക് പ്രത്യേക സ്ഥല സൌകര്യം ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0558386933.