മാക് കുവൈറ്റ് ജേഴ്സി അനാവരണം ചെയ്തു
Thursday, October 23, 2014 8:51 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ മലയാളി സ്പോര്‍ട്സ് ക്ളബ് മാക് കുവൈറ്റ് 2014-15 സീസണിലേക്കുള്ള ഫുട്ബോള്‍ ടീം ജേഴ്സി പുറത്തിറക്കി. പ്രമുഖ ലോജിസ്റിക് കമ്പനിയായ ഫ്രന്റ് ലൈന്‍ ഗ്രൂപ്പ് ആണ് ജേഴ്സി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഫര്‍വാനിയ ഫ്രന്റ് ലൈന്‍ ഗ്രൂപ്പ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫ്രന്റ് ലൈന്‍ ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ നാസര്‍ ബി.പി. പുതിയ ജേഴ്സി പുറത്തിറക്കി.

മാക് കുവൈറ്റ് പ്രസിഡന്റ് മുസ്തഫ കാരി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി, ട്രഷറര്‍ അബ്ദുറഹ്മാന്‍.കെ.ടി., മാനേജര്‍ സുബൈര്‍ കുരിക്കള്‍ , ഫ്രന്റ് ലൈന്‍ ഗ്രൂപ്പ് മാനേജര്‍ അഫ്സല്‍, ഫ്രന്റ് ലൈന്‍ ഗ്രൂപ്പ് പ്രധിനിധികളായ മൌര്യ, അനസ്, മാക് ഫുട്ബോള്‍ ടീം അംഗങ്ങള്‍, ടീം പ്രധിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍