ജനസാഗരം സാക്ഷ്യംവഹിച്ച വിശുദ്ധ ഖുര്‍ആന്‍ സമ്മേളനം ശ്രദ്ധേയമായി
Wednesday, October 22, 2014 7:34 AM IST
കുവൈറ്റ്: ഇഹപര ജീവിതത്തിന്റെ വിജയത്തിന് നിതാനമായ വിശുദ്ധ ഖുര്‍ആനിന്റെ തണലില്‍ ജീവിതം തീര്‍ത്താല്‍ ശാന്തിയും സമാധാനവും ആസ്വദിക്കാനാകുമെന്ന് കുവൈറ്റ് ഔക്കാഫ് മന്ത്രാലയം ഖത്തീബ് ഷെഖ് മിശ്ഹല്‍ അല്‍ അനസി പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ആനിക പഠനരംഗത്ത് ജാലിയാത്ത് നടത്തുന്ന സംരംഭങ്ങള്‍ ശ്രദ്ധേയവും പ്രശംസനീയവുമാണ്. വിശുദ്ധ ഗ്രന്ഥം മനുഷ്യരെ ഔന്നത്യത്തിലേക്ക് വഴി നട ത്തുന്നുവെന്ന ഖുര്‍ആനിക ആശയത്തെ ഓര്‍ത്ത് പോകേണ്ടവരാണ് വിശ്വാസികള്‍. ഖുര്‍ആന്‍ പഠനം ഇല്ലാത്തവന്‍ ഒരു പൊളിഞ്ഞ വീട് പോലെയാണെന്ന് വിശേഷിപ്പിച്ച പ്രവാചകന്റെ പ്രഖ്യാപനത്തെ നാം കരുതിയിരിക്കേണ്ടതാണ്. അന്ത്യനാളില്‍ ഈ ഗ്രന്ഥത്തെ തള്ളിപ്പറയുന്നവരുടെ വിഭാഗത്തില്‍ ആകാതിരിക്കാന്‍ ശ്രമിക്കണം. മുഖ്യ ആരാധനയായ നമസ്കാരം ഖുര്‍ആന്‍ പാരായണം ചെയ്യാതെ ശരിയാവുകയില്ല. ഖുര്‍ആന്‍ പഠനത്തിന് അറബി ഭാഷ അറിയേണ്ടത് അത്യാവശ്യമാണ്. മിശ്ഹല്‍ അല്‍ അനസി വിശദീകരിച്ചു.

'ഖുര്‍ആനിന്റെ മഹത്വവും മാധുര്യവും' എന്ന വിഷയത്തില്‍ പ്രമുഖ ഖാരിഉം ഇ ത്തിഹാദുശുബാനില്‍ മുജാഹിദീന്‍ (ഐഎസ്എം) സംസ്ഥാന സമിതി അംഗവും യുവ പ്രാസംഗികനുമായ നൌഷാദ് മദനി കാക്കവയല്‍ മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാന സമ്പാദനത്തിന് നിരവധി ഗ്രന്ഥങ്ങളുണ്െടങ്കിലും അവയെല്ലാം വായി ച്ച് ആസ്വദിക്കുകയല്ലാതെ പൂര്‍ണ സംതൃപ്തിയോ പരിഹാരമോ നല്‍കുന്നില്ല. ഏതെങ്കിലും സമുദായത്തിന് മാത്രമെന്ന് അവകാശപ്പെടാന്‍ കഴിയാത്ത മാനവര്‍ക്ക് ആകമാനമായി ഇറക്കിയ ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ധര്‍മ്മങ്ങളെയും സത്യാസത്യങ്ങളെയും ന്യായാന്യായങ്ങളെയും വ്യക്തമാക്കുന്നു.

മനുഷ്യ ജീവിതത്തിലെ മനോഭാവങ്ങളെയും ചിന്തകളെയും സ്വാധീനിക്കുന്ന ശാശ്വത ശാന്തിയും സമാധാനവും നുകരാവുന്നതും മനുഷ്യരെ എന്ന് അഭിസംബോധന ചെയ്യുന്ന വിശുദ്ധ ഗ്രന്ഥം ലോക സമൂഹത്തിനുള്ളതാണ്. സാമ്പത്തിക പ്രതിസന്ധി, സ്ത്രീ സുരക്ഷ, മദ്യവും അക്രമവും, പലിശ തുടങ്ങി നിഖില മേഖലകളിലെയും പ്രശ്ന പരിഹാരത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പരിഹാരം കാണിച്ചതും യുനിസെഫ് 15 മാസങ്ങള്‍ക്ക് ഒന്നര വര്‍ഷക്കാലം കുഞ്ഞുങ്ങളെ മുലയൂട്ടുക തുടങ്ങിയ ശിശുസംരക്ഷണ സ്ത്രീ വിമോചന പ്രഖ്യാപനങ്ങളെ ഖുര്‍ആന്‍ ലോകം വിശദീകരിക്കപ്പെട്ടതാണ്. രണ്ട് വര്‍ഷം വരെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. സമുദ്രത്തിലെ ഉപ്പ് ജലവും ശുദ്ധജലവും വേര്‍തിരിക്കുന്ന മറ, മത്സ സമ്പത്ത്, രാപ്പകള്‍ തുടങ്ങിയവയുടെ സൃഷ്ടിപ്പിലൂടെ സൃഷ്ടാവിനെ ഹൃദ്യവും പ്രമാണ ബദ്ധമായും സൂചിപ്പിച്ച് തൌഹീദീ ആശയ ത്തിലേക്ക് ഖുര്‍ആന്‍ ക്ഷണിക്കുന്നു. നാവ് ബുദ്ധി ഹൃദയം എന്നിവയക്ക് ഉച്ചാരണം ആശയങ്ങള്‍ മനസിലാക്കുക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നിങ്ങനെയുള്ള പങ്ക് വഹിക്കുന്നതിലൂടെയാണ് ഖുര്‍ആന്‍ പാരായണവും അതിന്റെ പൂര്‍ണതയും ലഭ്യമാകൂ. നൌഷാദ് മദനി സൂചിപ്പിച്ചു.

സമ്മേളന ഭാഗമായി ഐഐസി പുറത്തിറക്കിയ 'ഇസ്ലാഹി വര്‍ത്തമാന'ത്തിന്റെ പ്രകാശന കര്‍മ്മം അല്‍ ഖുലൈബ് മാനേജിംഗ് ഡയറക്ടറായ മുസ്സമില്‍ മാലിക് ജീവന്‍ ടിവി കുവൈറ്റ് ബ്യൂറോ ചീഫ് ഹംസ പയ്യന്നൂരിന് നല്‍കി നിര്‍വഹിച്ചു. വെളിച്ചം പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ യഥാക്രമം റസിയ ജമാല്‍, ഷഹര്‍ബാന്‍ മുഹമ്മദ് ബേബി, മനാഫ് മാത്തോട്ടം ക്യുഎല്‍എസ് പരീക്ഷയില്‍ വിജയിച്ച റുബീന അബ്ദുറഹിമാന്‍, ജൂലാ മൊയ്തുണ്ണി (ഒന്നാം സ്ഥാനം രണ്ട് പേര്‍ക്ക്), ഷക്കീല ഹംസ, സഫിയ അന്‍വര്‍ എം.ജി.എം ഖുര്‍ആന്‍ ഹിഫ്ള് മത്സരത്തില്‍ വിജയിച്ച ആയ്ദ മഹ്ബൂബ്, നാജിദ് അബ്ദുറഷീദ്, മുഹമ്മദ് ഹാനി ഹംസ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വെളിച്ചം ലൈവ് പരീക്ഷയ്ക്ക് എന്‍ജിനിയര്‍ അബ്ദുള്‍ലത്തീഫ്, ടി.എം അബ്ദുറഷീദ്, യൂ.പി മുഹമ്മദ് ആമിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സംഗമത്തില്‍ ഷേഖ് അബ്ദുള്‍ അസീസ് അല്‍ ഫുദൈലി, സിദ്ധിഖ് വലിയകത്ത്, ഷറഫുദ്ദീന്‍ കണ്ണിയത്ത്, ഡോ. അമീര്‍, സഗീര്‍ തൃക്കരിപ്പൂര്‍, സയിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍, ഫസീഹുള്ള, സാദിഖ് അലി, ആസാദ്, അഫ്സല്‍, വി.എ മൊയ്തുണ്ണി, എം.ടി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

ഐഐസി ഉപാധ്യക്ഷ്യന്‍ അബ്ദുള്‍ലത്തീഫ് പേക്കാടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, സയ്യിദ് അബ്ദുറഹ്മാന്‍, അബ്ദുള്‍ അസീസ് സലഫി, ഇബ്രാഹിം കുട്ടി സലഫി, യൂനുസ് സലീം, എന്‍.കെ റഹീം എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഹാനി ഹംസ ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍