കെഎംസിസി ബഹ്റിന്‍ കാരുണ്യ സംഗമം വടകരയില്‍ ഒക്ടോബര്‍ 17ന്
Wednesday, October 15, 2014 3:24 AM IST
മനാമ: കെഎംസിസി ബഹ്റിന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കാരുണ്യ സംഗമം വടകര പുതിയ ബസ് സ്റാന്റിലെ ഫെഡറല്‍ ബാങ്കിനും ഡെ മാര്‍ട്ടിനും മുകളിലുള്ള ഡാസില്‍ ബാങ്ക്വിറ്റ് ഹാളില്‍ നടത്തുന്നു.

പരിപാടിയില്‍ മുസ് ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.

സംഗമത്തില്‍ കെഎംസിസി ബഹ്റിന്‍ നടപ്പിലാക്കി വരുന്ന ശിഹാബ് തങ്ങള്‍ ജീവജലം കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തന ഫണ്ടും കനിവ് റിലീഫ് ഫണ്ടും സ്നേഹസ്പര്‍ശം പ്രവാസി പെന്‍ഷനും ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്കുള്ള വീല്‍ചെയറുകളും വിതരണം ചെയ്യും.

പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികളായ ടി.പി മുഹമ്മദലിയും എ.പി ഫൈസലും അറിയിച്ചു.