സെബാസ്റ്യന്‍ ഇടാത്തിയെ ഡിസംബറില്‍ വിസ്തരിച്ചേക്കും
Monday, October 13, 2014 7:32 AM IST
ബര്‍ലിന്‍: കുട്ടികളുടെ ലൈംഗിക ചിത്രങ്ങളുടെ പേരില്‍ ഒളിവിലായ ജര്‍മന്‍ മലയാളി മുന്‍ എംപി സെബാസ്റ്യന്‍ ഇടാത്തിയെ ജര്‍മന്‍ പാര്‍ലമെന്ററി അന്വേഷണ സമിതി ഡിസംബര്‍ ആദ്യം വിസ്തരിച്ചേക്കുമെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പാര്‍ലമെന്ററി അന്വേഷണ സമിതിയുടെ അധ്യക്ഷയും ഇടാത്തിയുടെ (എസ്പിഡി) പാര്‍ട്ടിക്കാരിയുമായ എവാ ഹോഗലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തെളിവെടുപ്പിനായി ഇടാത്തി പാര്‍ലമെന്ററി സമിതിയുടെ മുമ്പില്‍ എത്തുമെന്ന കാര്യത്തില്‍ തീര്‍ച്ച അറിയിക്കണമെന്നും സമിതി അധ്യക്ഷ ഇടാത്തി വക്കീല്‍ മുഖേന ആരാഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍