'മുസ്ലിം നവോഥാനത്തില്‍ സമസ്തയുടെ പങ്ക് നിസ്തുലം'
Monday, October 13, 2014 5:03 AM IST
ദുബായ് : കേരളീയ മുസ്ലിം നവോഥാനത്തില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാര്‍ അര്‍പ്പിച്ച പങ്ക് വളരെ വലുതാണെന്നും സമസ്തയുടെ മുന്നേറ്റം മുസ്ലിം യുവാക്കള്‍ക്ക് ദിശാ ബോധം നല്‍കിയെന്നും ഐസിഎഫ് ജിസിസി സെക്രട്ടറി ജനറല്‍ മമ്പാട് അബ്ദുള്‍ അസീസ് സഖാഫി അഭിപ്രായപ്പെട്ടു.

'സമര്‍പ്പിത യൌവനം സാര്‍ഥക മുന്നേറ്റം' എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ദുബായ് റാഷിദിയ യൂണിറ്റ് തല വിളംബരത്തില്‍ പ്രഖ്യാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അലി മദനിയുടെ അധ്യക്ഷതയില്‍ ഐസിഎഫ് സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് ജമാല്‍ ഹാജി ചങ്ങരോത്ത് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹ്സിന്‍ ക്ളാരി, മഹ്മൂദ് ഹാജി അണ്േടാണ, കെ.എ യഹ്യ ആലപ്പുഴ, ബഷീര്‍ മുസ്ലിയാര്‍, അലി ഹാജി പട്ടാമ്പി, അബ്ദുള്‍ ഹക്കീം ഹാജി കല്ലാച്ചി, പി.ബി അബ്ദുള്‍ ഖാദിര്‍ കൈപ്പമംഗലം എന്നിവര്‍ സംബന്ധിച്ചു.