ഖുര്‍ആന്‍ പ്രഭാഷണം അബാസിയയില്‍ ഒക്ടോബര്‍ 17 ന്
Friday, October 10, 2014 6:42 AM IST
കുവൈറ്റ്: ലോകത്തുള്ള മുഴുവന്‍ ആളുകള്‍ക്കുമായി പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന സന്ദേശത്തെ ആസ്പദമാക്കി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന 'ഖുര്‍ആനിന്റെ മഹത്വവും മാധുര്യവും' ഖുര്‍ആന്‍ പ്രഭാഷണം ഒക്ടോബര്‍ 17 ന് വൈകുന്നേരം ആറിന് അബാസിയയിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി മുഹമ്മദ് അരിപ്ര ചെയര്‍മാനും എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

പ്രമുഖ ഖാരിഉം യുവ പ്രാസംഗികനുമായ നൌഷാദ് മദനി കാക്കവയല്‍ മുഖ്യ പ്രഭാഷണം നടത്തും. മധുരമായ ഖുര്‍ആന്‍ പാരായണത്തിന്റെ ഉടമയായ നൌഷാദ് കാക്കവയലിന്റെ വിവിധ ക്ളിപ്പുകള്‍ യുടൂബിലും വാട്സ്അപ്പിലും മറ്റുമായി ലോക വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കുവൈറ്റിലെ ത്തി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. അതുകൊണ്ട് തന്നെ വലിയ ജനപങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

ഖുര്‍ആന്‍ സംഗമത്തില്‍ വിവിധ സംഘടന പ്രതിനിധികളും കുവൈറ്റിലെ പ്രമുഖകരും സംബന്ധിക്കും. കുവൈറ്റിലെ എല്ലാ ഏരിയകളില്‍ നിന്നും പരിപാടിയിലേക്ക് വാഹന സൌകര്യം ഉണ്ടായിരിക്കും.

യോഗത്തില്‍ ഐഐസി ചെയര്‍മാന്‍ എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സിദ്ധീഖ് മദനി, അബ്ദുള്‍ അസീസ് സലഫി, അന്‍വര്‍ സാദത്ത്, മുഹമ്മദ് ബേബി, സയ്യിദ് അബ്ദുറഹിമാന്‍, എന്‍ജിനിയര്‍

അബ്ദുള്‍ലത്തീഫ്, ടി.എം അബ്ദുറഷീദ്, യൂനുസ് സലീം, ഹാരിസ് മങ്കട, എന്‍.കെ റഹീം, യു.പി മുഹമ്മദ് ആമിര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍