സോന കേളി യുവജനോത്സവം: പ്രവാസി പ്രതിഭകള്‍ മാറ്റുരച്ച രണ്ടാം ദിനം
Wednesday, October 8, 2014 8:00 AM IST
റിയാദ്: നാലു ദിവസം നീണ്ടു നില്‍ക്കുന്ന കേളി കലാസാംസ്കാരിക വേദി യുവജനോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ സ്റ്റേജിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രമുഖ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ അല്‍ ഹായിറിലെ യുവജനോത്സവ വേദിയില്‍ യുവജനോത്സവ പതാകയുയര്‍ത്തിയാണ് രണ്ടാം ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മാപ്പിളപ്പാട്ട്, കവിതാ പാരായണം, ലളിത ഗാനം, പ്രഛന്നവേഷം, മൈം, കഥാപ്രസംഗം, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളില്‍ പ്രവാസി കുരുന്നു പ്രതിഭകള്‍ മാറ്റുരച്ചു.

സ്റേജിനങ്ങളായ നിശ്ചല ദൃശ്യം, നാടോടി നൃത്തം, പ്രസംഗം എന്നിവ ചൊവ്വാഴ്ചയും ശേഷിക്കുന്ന ഉപകരണ സംഗീതം, സമൂഹ നൃത്തം, ഒപ്പന, വട്ടപ്പാട്ട് എന്നിവയിലെ മത്സരങ്ങള്‍ പരിപാടികളുടെ സമാപന ദിവസമായ വെള്ളിയാഴ്ചയും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍