ഇന്റര്‍നാഷണല്‍ മലയാളി അവാര്‍ഡ് നൈറ്റ് പാരിസില്‍ ഒക്ടോബര്‍ 19 ന്
Tuesday, October 7, 2014 8:19 AM IST
പാരിസ് : വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മലയാളി പ്രമുഖരെ കലയുടെയും സംസ്കാരത്തിന്റെയും നാടായ പാരിസില്‍ ആദരിക്കുന്നു. ബിസിനസ്, മീഡിയ,കലാ സാംസ്കാരിക രംഗത്തു തിളങ്ങിയ പതിനഞ്ചു പ്രമുഖ വ്യക്തികളെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

പാരിസിലെ മലയാളി കൂട്ടായ്മയും കേരളത്തിലെ മഹാലക്ഷ്മി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ മഹാലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുള്ള ഇന്റര്‍നാഷണല്‍ മലയാളി അവാര്‍ഡ് നൈറ്റിന് ഇത്തവണ പാരിസ് വേദിയാവുകയാണ്. ഇത് ഇരുപതാമത്തെ അവാര്‍ഡ് നൈറ്റ് ആണ് പാരിസില്‍ നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസിയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

ഒക്ടോബര്‍ 19 ന് (ഞായര്‍) വൈകുന്നേരം നാലിന് 64 അ്ലിൌല ഠവലീുവശഹല ഏമൌവേശലൃ ലാണ് പരിപാടി.

കേരളത്തിലെ വിവിധ മാധ്യമങ്ങളിലെ പ്രമുഖ വ്യക്തികള്‍, ജനപ്രതിനിധികള്‍, വ്യവസായികള്‍, കലാകാരന്മാര്‍ തുടങ്ങിയവരും ചടങ്ങിനെത്തും. പാരിസില്‍ താമസിക്കുന്ന പ്രശസ്ത ചിത്രകാരനും മഹാകവി അക്കിത്തത്തിന്റെ സഹോദരനുമായ അക്കിത്തം നാരായണന്‍, പാരിസിലെ ആദ്യകാല മലയാളി ബിസിനസുകാരനായ നാസര്‍ എന്നിവരെയും അവാര്‍ഡിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

അവാര്‍ഡുദാന ചടങ്ങിനോടനുബന്ധിച്ച് പാരിസിലെ വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനിര്‍ത്യങ്ങള്‍, സംഗീത സദസ്, കളരിപ്പയറ്റ് പ്രദര്‍ശനം തുടങ്ങിയവ അരങ്ങേറും. പരിപാടികള്‍ കേരളത്തിലെ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും. അവാര്‍ഡുദാന ചടങ്ങിലേക്കുള്ള പ്രവേശനം സൌജന്യമാണ്. പരിപാടി കാണാനെത്തുന്നവര്‍ക്ക് ലഘു ഭക്ഷണവും നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ : +33607708668, ഇമെയില്‍: ുമൃശമെംമൃറിശഴവ2014@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍