സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റിന് പുതിയ ഭാരവാഹികള്‍
Tuesday, October 7, 2014 6:20 AM IST
കുവൈറ്റ്: കുവൈറ്റിലെ 40,000 ത്തോളം വരുന്ന സീറോ മലബാര്‍ കത്തോലിക്കരുടെ ഏക അല്‍മായ സംഘടനയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റിന്റെ പുതിയ ഭാരവാഹികളായി അഡ്വ. ബെന്നി തോമസ് നാല്പതാംകളം (പ്രസിഡന്റ്), ജോര്‍ജ് തോമസ് കാലായില്‍ (ജനറല്‍ സെക്രട്ടറി), ജോണ്‍സണ്‍ ദേവസി നീലങ്കാവില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സീറോ മലബാര്‍ സഭയുടെ തലവനും കര്‍ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി, വടക്കേ അറേബ്യ വികാരിയേറ്റിന്റെ ബിഷപ് കാമില്ലോ ബല്ലീന്‍ എന്നിവര്‍ രക്ഷധികാരികളായ സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.

മറ്റു ഭാരവാഹികളായി ജോണി ഏബ്രാഹം തറപ്പില്‍ (വൈസ് പ്രസിഡന്റ്), രാജീവ് അന്തോണി കല്ലേലി (ജോ. സെക്രട്ടറി), മാര്‍ട്ടിന്‍ കുര്യന്‍ പടയാട്ടില്‍ (ഓഫീസ് സെക്രട്ടറി), സോജി പീറ്റര്‍ ചിറയത്ത് (ജോ. ട്രഷറര്‍), പത്രോസ് ദേവസി ചെങ്ങിനിയാടന്‍ (ചീഫ് ബാലദീപ്തി കോഓര്‍ഡിനേറ്റര്‍), ജിസ്മോന്‍ ജോസഫ് മണിയാമ്പാറയില്‍ (കള്‍ച്ചറല്‍ കണ്‍വീനര്‍), ജയ്സണ്‍ ജേക്കബ് കുമ്പുക്കല്‍ (സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനര്‍), ഫ്രെഡി ഫ്രാന്‍സിസ് പറോക്കാരന്‍ (ആര്‍ട്സ് കണ്‍വീനര്‍), ബിജോയ് വര്‍ഗീസ് കേളംപറമ്പില്‍ (അബാസിയ ഏരിയ കണ്‍വീനര്‍), തോമസ് ആന്റണി വിതയത്തില്‍ (സിറ്റി ഫര്‍വാനിയ ഏരിയ കണ്‍വീനര്‍), സാലു പീറ്റര്‍ ചിറയത്ത് (ഫഹാഹീല്‍ ഏരിയ കണ്‍വീനര്‍), ഡെന്നി തോമസ് കാഞ്ഞൂപറമ്പില്‍ (സാല്‍മിയ ഏരിയ കണ്‍വീനര്‍), വില്‍സണ്‍ ദേവസി വടക്കേടത്ത് (ചീഫ് ഓഡിറ്റര്‍), ഷാജു പോള്‍ കൊന്നക്കല്‍ (ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍) എന്നിവരും ചുമതലയേറ്റു.

വാര്‍ഷിക പൊതുയോഗത്തില്‍ പത്തൊമ്പതാമത് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന അനില്‍ വര്‍ഗീസ് തൈയില്‍ അധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി ഷാജി നഗരൂര്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷാജിമോന്‍ മങ്കുഴിക്കരി വാര്‍ഷിക വരവു ചെലവു കണക്കുകകളും അവതരിപ്പിക്കുകയും പൊതുയോഗം അത് അംഗീകരിക്കുകയും ചെയ്തു.

ഇരുപതാമത് പ്രവര്‍ത്തനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സംഘടന ഇന്ത്യയിലെ വിവിധ ഇടങ്ങളിലായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇന്ത്യയിലെ സീറോ മലബാര്‍ രൂപതകളുമായി സഹകരിച്ച് നടത്തിവരുന്ന ഭവനനിര്‍മാണ പദ്ധതികളാണ് ഇതില്‍ ഏറ്റവും പ്രധാനം. മാനന്തവാടി, ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തൃശൂര്‍, തക്കല, താമരശേരി രൂപതകളില്‍ 350 ഓളം വീടുകളാണ് ഈ പദ്ധതി പ്രകാരം നിര്‍മിച്ചു നല്‍കിയത്. നിലവില്‍ തലശേരി, ഉജ്ജൈന്‍, ഇരിഞ്ഞാലക്കുട, ചാന്ദ എന്നീ രൂപതകളില്‍ 150 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ നടന്നു വരികയാണ്.