മഹിളാവേദി ക്യാമ്പ് 2014
Tuesday, October 7, 2014 6:14 AM IST
കുവൈറ്റ്: എറണാകുളം ജില്ലാ അസോസിയേഷന്‍ മഹിളാവേദിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ക്യാമ്പ് സംഘടിപ്പിച്ചു. മഹിളാവേദി കണ്‍വീനര്‍ ലിസാ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് പോള്‍, എം.വൈ. ബിജു, എ.സി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

രാധ ഗോപിനാഥ് സ്വാഗതവും ഇവന്റ് കണ്‍വീനര്‍ മിനി സന്തോഷ് നന്ദിയും പറഞ്ഞു. വനിതകള്‍ക്കായി സംഘടിപ്പിച്ച പാചക മത്സരത്തില്‍ സിമി മാക്സി, ആനി വര്‍ഗീസ്, ഷൈനി തങ്കച്ചന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കുട്ടികള്‍ക്കായുള്ള പ്രസംഗ മത്സരത്തില്‍ ലിന്റ വര്‍ഗീസ്, ശരത് സന്തോഷ് എന്നിവരും ചിത്ര രചന (ജൂണിയര്‍) മത്സരത്തില്‍, ശീതള്‍ കമല സന്തോഷ്, നമിത സാറ ബിജു എന്നിവരും, ചിത്ര രചന (സീനിയര്‍) മത്സരത്തില്‍ എബി തങ്കച്ചന്‍, റൂബിയ ജോസഫ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 'നല്ല പഠനം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചര്‍ച്ചകള്‍ക്ക് രാധ ഗോപിനാഥ് നേതൃത്വം നല്‍കി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍