റിയാദ്: ഒഐസിസി അംഗത്വകാമ്പയിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി നാസര്‍ കല്ലറ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ബത്ഹയിലെ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി സാബു കുളമുട്ടത്തേയും തെരഞ്ഞെടുത്തു. ഷാനവാസ് തിരുവനന്തപുരം (വൈസ് പ്രസിഡന്റ്), ഷഫീര്‍ നേമം (ട്രഷറര്‍) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികള്‍. സലാഹുദ്ദീന് മരുതിക്കുന്ന്, രാധാകൃഷ്ണന്, വിജേഷ് തിരുവനന്തപുരം, സുറുമി ഷെമീര്‍, നിഷാദ് പെരുങ്കുളം, ജബ്ബാര്‍ പുലിപ്പാറ, നാഫി നാസിമുദ്ദീന്, സാദാശിവന് നായര്‍, കഹാര്‍ കിളിമാനൂര്‍, അഷ്റഫ് ചിറയിന്‍കീഴ്, സജി കഴക്കൂട്ടം, ശാഫി കല്ലറ, സഫീര്‍ ബുര്‍ഹാന്‍ കുളമുട്ടം, മാഹീന് വള്ളക്കടവ്, ഷിഫിന് അക്ബര്‍ എന്നിവരും വിവിധ ഭാരവാഹിത്വങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സെന്‍ട്രല്‍ കൌണ്‍സില്‍ പ്രതിനിധികളായി അഡ്വ. എല്‍.കെ. അജിത്, ഹരികൃഷ്ണന്, സജീര്‍ പൂന്തുറ, നിഷാദ് ആലംകോട്, ശശികുമാര്‍ പിള്ള, ജലാല്‍ വര്‍ക്കല, നാസര്‍ നാഷ്കോ, രവി കാരക്കോണം, വിജയന് നെയ്യാറ്റിന്‍കര, റഫീഖ് വെമ്പായം, അക്ബര്‍ ആലംകോട്, കുമാര്‍ മനോഹരന്, നിസാര്‍ കല്ലറ, നൌഷാദ് കിളിമാനൂര്‍, ഹുസൈന് കാവുവിള എന്നിവരെയും യോഗം നിശ്ചയിച്ചു.
ഗ്ളോബല്‍ കമ്മിറ്റി അംഗം ഇസ്മാഈല്‍ എരുമേലിയുടെ നിരീക്ഷണത്തില്‍ വരണാധികാരി പ്രമോദ് പൂപ്പാല തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ പ്രസിഡന്റ് നാസര്‍ കല്ലറയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു പുതിയ ഭാരണസമിതി ചുമതലയേറ്റു. അഡ്വ. എല്‍.കെ അജിത്, ഹരികൃഷ്ണന്, മാള മുഹിയുദ്ദീന്, സലിം കളക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വൈസ് പ്രസിഡന്റ് ഷാനവാസ് തിരുവനന്തപുരം സ്വാഗതവും ട്രഷറര്‍ ഷഫീര്‍ നേമം നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍