മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഷോറും കരീന കപൂര്‍ ഉദ്ഘാടനം ചെയ്തു
Monday, September 29, 2014 6:13 AM IST
കുവൈറ്റ് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 120-ാമത് ഷോറും ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഉദ്ഘാടനം ചെയ്തു. എട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് കരീന. കുവൈറ്റിലെ ഫഹാഹീലില്‍ ആണ് പുതിയ ഷോറൂം തുറന്നിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, നവാഫ് ഹമ്ദന്‍ അല്‍ ദയിഹാനി, ഷംലാല്‍ അഹ്മദ് എം.പി, മലബാര്‍ ഗ്രൂപ്പ്, ഗ്രൂപ്പ് എക്സിക്യുട്ടിവ് ഡയറക്ടര്‍ കെ.പി അബ്ദുള്‍ സലാം മറ്റു ഡയറക്ടമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഫഹാഹീലിലെ മക്കാ സ്ട്രീറ്റിലെ എന്‍ബികെ ബില്‍ഡിംഗിലാണ് പുതിയ ശാഖ. മലബാര്‍ ഗോള്‍ഡ് 21-ാമത് വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫഹാഹീലിലെ ഷോറൂമില്‍ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 400 ദിനാറിന്റെ വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണനാണയവും 250 ദിനാറിന്റെ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണനാണയവും സമ്മാനമായി ലഭിക്കും. മൈന്‍, ഇറാ, എത്നിക്സ്, ഡിവൈന്‍, പ്രഷ്യ, സ്റാര്‍ലെറ്റ് തുടങ്ങിയ വിഭാഗങ്ങളിലായി സ്വര്‍ണാഭരണങ്ങളുടയും വജ്രാഭരണങ്ങളുടെയും കുട്ടികള്‍ക്കുള്ള ആഭരണങ്ങളുടെയും വന്‍ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍