കെഡിഎന്‍എ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Monday, September 29, 2014 6:12 AM IST
കുവൈറ്റ്: കോഴിക്കോട് ജില്ല എന്‍ആര്‍ഐ അസോസിയേഷന്‍ കുവൈറ്റ് (കെഡിഎന്‍ എ) 2014-15 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തത്. ഉപദേശക സമിതി അംഗങ്ങളായി എം.എം. സുബൈര്‍ ബഷീര്‍ ബത്ത കൃഷ്ണന്‍ കടലുണ്ടി എന്നിവരെ യോഗം തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അസീസ് തിക്കോടി (പ്രസിഡന്റ്), സത്യന്‍ വരൂണ്ട (ജനറല്‍ സെക്രട്ടറി), സഹീര്‍ ആലക്കല്‍ (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി സുരേഷ് മാത്തൂര്‍, കളത്തില്‍ അബ്ദുറഹ്മാന്‍, സജീവന്‍ കുനിമ്മല്‍ എന്നിവരെയും സെക്രട്ടറിമാരായി നാസര്‍ തിക്കോടി: (ഓര്‍ഗനൈസിംഗ്), കെ. ആലിക്കോയ: (മെംബര്‍ഷിപ്), ഇല്യാസ് തോട്ടത്തില്‍ (ചാരിറ്റി ആന്‍ഡ് വെല്‍ഫയര്‍), ടി.എം പ്രജു (ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍), റാഫി കല്ലായി (മീഡിയ), ഉബൈദ് ചക്കിട്ടകണ്ടി (സ്പോര്‍ട്സ്), രവീന്ദ്രന്‍ മുക്കം (എംപ്ളോയ്മെന്റ്), ആശ പ്രേമരാജ് (അക്കാഡമിക്), കരുണാകരന്‍ (ഇന്‍വെസ്റ്മെന്റ് ആന്‍ഡ് ബെനഫിറ്റ്), വി.കെ.എം അഷറഫ് (ഐടി) എന്നിവരെയും ജോയിന്റ് ട്രഷറര്‍ ആയി ഹക്കീം വില്ല്യാപള്ളിയെയും തെരഞ്ഞെടുത്തു

ബഷീര്‍ ബാത്ത, ക്രുഷ്ണന്‍ കടലുണ്ടി എന്നിവര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. റഷീദ് പയന്തോങ്ങ്, മുഹമ്മദലി അറക്കല്‍, മുഹമ്മദ് വാഴയില്‍, ഷിജിത്ത് കുമാര്‍ ചിറക്കല്‍, ബാലന്‍ കൂമുള്ളില്‍ സുഹേഷ് കുമാര്‍, ആര്‍.എന്‍ ഷൌക്കത്തലി, അബ്ദുറഹ്മാന്‍ നടുവണ്ണൂര്‍, ഷാഹിന സുബൈര്‍, സന്ധ്യ ഷിജിത്ത്, ആശ പ്രേമരാജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

2013-14 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സുരേഷ് മാത്തൂരും ഒമ്പതിനായിരത്തി അഞ്ഞൂറ് ദിനാറിന്റെ വരവ് ചെലവ് കണക്കുകള്‍ സത്യന്‍ വരൂണ്ടയും അവതരിപ്പിച്ചു. ഫുനൈത്തീസില്‍ ഉണ്ടായ ബസ് അപകടത്തില്‍ മരിച്ചവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യയുടെ അഭിമാനമായി ചൊവ്വയില്‍ ഇറങ്ങിയ മംഗള്‍ യാനിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് യോഗം പ്രമേയം പാസാക്കി. ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം ലോകത്തിലെ മറ്റു വികസിത രാജ്യങ്ങളെ പോലും പിന്തള്ളിയാണ് ഇത് ഓരോ ഇന്ത്യക്കാരനേയും അഭിമാന പുളകിതരാക്കുന്ന നിമിഷമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മുഹമ്മദ് വാഴയില്‍ പ്രമേയം അവതരിപ്പിച്ചു. എം.എം. സുബൈര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സുരേഷ് മാത്തൂര്‍ സ്വാഗതവും സഹീര്‍ ആലക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍