ഫ്രന്റ്സ് ക്രിയേഷന്‍സ് സൌദി ദേശീയ ദിനം ആഘോഷിച്ചു
Friday, September 26, 2014 7:32 AM IST
റിയാദ്: സൌദി അറേബ്യയുടെ എണ്‍പത്തിനാലാമത് ദേശീയ ദിനം ഫ്രന്റ്സ് ക്രിയേഷന്‍സ് ആഘോഷിച്ചു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യ, സാംസ്കാരിക രംഗത്തും ബിസിനസ് രംഗത്തും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ സംബന്ധിച്ചു. ക്ളിക്കോണ്‍ നാസര്‍ അബൂബക്കര്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കൂടാളി അധ്യക്ഷത വഹിച്ചു. ന്യൂ സഫാമക്ക അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ നാസര്‍ മാസ്റര്‍, റിയാദ് വില്ലാസ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ രാഗേഷ് പാണയില്‍, അഡ്വ. എല്‍.കെ. അജിത്, സെബാസ്റ്യന്‍ ജോണ്‍, ജോസഫ് അതിരുങ്കല്‍, റഫീഖ് പന്നിയങ്കര, അഹ്മദ് ഷെരീഫ്, നരേന്ദ്രന്‍ ചെറുകാട്, ഷംനാദ് കരുനാഗപ്പള്ളി, അഹ്മദ് മേലാറ്റൂര്‍, ഷിബു പത്തനാപുരം, മൂൈന ടീച്ചര്‍, നദീറ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പത്മിനി യു. നായര്‍ ചിട്ടപ്പെടുത്തിയ വന്ദേമാതരം നൃത്തശില്‍പ്പവും ചാലഞ്ചേഴ്സ് റിയാദ് അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളുടെ നൃത്താവിഷ്കാരവും ശ്രദ്ധേയമായി. ഫെയ്സ്ബുക്കിലൂടെ റിയാദിലെ സംഗീതാസ്വാദകര്‍ക്ക് ഏറെ പ്രിയങ്കരനായ ഫൈസല്‍ മേഘമല്‍ഹാര്‍, ഫവാസ് വെള്ളിപറമ്പ്, ലിന്‍സി ബേബി, അലീന സൂസണ്‍ ബേബി, ലിന മരിയ ബേബി, ഷാജഹാന്‍ എടക്കര, ചീറോസ്, സത്താര്‍ മാവൂര്‍, ഷിഫിന്‍ അക്ബര്‍, ആമിന അക്ബര്‍, ജ്യോതി സതീഷ്, ഗാഥ ഗോപകുമാര്‍, കുഞ്ഞാറ്റ ജയപ്രകാശ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സരിത മോഹന്‍, നസീബ് കലാഭവന്‍ തുടങ്ങിയവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. അബ്ദുള്‍ അസീസ് കോഴിക്കോട് സ്വാഗതവും നവാസ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.

ഉബൈദ് എടവണ്ണ, അര്‍ഷദ് മാച്ചേരി, ഹാഷിം പാപ്പിനിശേരി, ജലീല്‍ ആലപ്പുഴ, ഷഫീഖ് കിനാലൂര്‍, സിറാജ് എം.പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാ സാംസ്കാരിക രംഗത്തും സംഗീത രംഗത്തും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേരെ ചടങ്ങില്‍ ആദരിച്ചു. സമ്മാനദാനവും നടന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍