കുവൈറ്റില്‍ പത്തനംതിട്ട സ്വദേശിനി ഹൃദയാഘാതം മൂലം നിര്യാതയായി
Thursday, September 25, 2014 8:52 AM IST
കുവൈറ്റ് സിറ്റി: പത്തനംതിട്ട തിരുവല്ല വേഴക്കാട്ടില്‍ വീട്ടില്‍ ഗീവര്‍ഗീസിന്റെ (സജി) ഭാര്യ മിനി ഗീവര്‍ഗീസ് (38) ഹൃദയാഘാതം മൂലം കുവൈറ്റില്‍ നിര്യാതയായി. പരേത തിരുവല്ല തിരുമൂലപുരം പ്ളാംപറമ്പില്‍ ജോര്‍ജിന്റെയും വത്സമ്മയുടെയും മകളാണ്.

സോഷ്യല്‍ അഫയേഴ്സില്‍ സ്റാഫ് നഴ്സായിരുന്നു പരേത. അല്‍ സാബില്‍ കമ്പനി ജീവനക്കാരനാണ് ഭര്‍ത്താവ് സജി. മക്കള്‍: ആക്സ സൂസന്‍ വര്‍ഗീസ് (12), കൃപ ഗീവര്‍ഗീസ് (2).

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ കല കുവൈറ്റ് നേതൃത്വത്തില്‍ നടന്നു വരുന്നു.

വിശദാംശങ്ങള്‍ക്ക് 66850415.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍