കാലിക്കട്ട് ഫെസ്റ് രണ്ടാം ദിന പരിപാടികള്‍ അസീസിയ നെസ്റോയില്‍ സെപ്റ്റംബര്‍ 19ന്
Thursday, September 18, 2014 5:39 AM IST
റിയാദ്: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാലിക്കട്ട് ഫെസ്റ് 2014-നോടനുബന്ധിച്ചുള്ള ബിരിയാണി പാചകമത്സരവും ക്വിസ് മത്സരവും സെപ്റ്റംബര്‍ 19 ന് (വെള്ളി) അസീസിയ നെസ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തുമെന്ന് സംഘാടകസമിതി അറിയിച്ചു.

വൈകുന്നേരം ഏഴു മുതലാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ക്വിസ് മത്സരത്തില്‍ റിയാദിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സെപ്റ്റംബര്‍ 26-ന് നടക്കുന്ന സമാപന സാംസ്കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കവീനര്‍മാരായ ജയപ്രദീഷ് വടകര (0567096449), ഉമ്മര്‍ വലിയപറമ്പ് (0554245568), ഷൌക്കത്ത് പിക്കോട് (0550507824), അബ്ദുള്‍ അസീസ് കോഴിക്കോട് (0509264558), നവാസ് വെള്ളിമാടുകുന്ന് (0506620456), ഷഫീക്ക് കിനാലൂര്‍ (0565285092) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍