പൂക്കളമത്സരത്തില്‍ കലാ അബുദാബി ജേതാക്കളായി
Monday, September 15, 2014 9:24 AM IST
അബുദാബി: മലയാളി സമാജം ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ക്യാപിറ്റല്‍ മേയിലും സംയുക്തമായി നടത്തിയ പൂക്കളമത്സരത്തില്‍ കലാ അബുദാബി വിജയികളായി.

മത്സരവിജയികള്‍ക്ക് ക്യാപിറ്റല്‍ മേയില്‍ ജനറല്‍ മാനേജര്‍ അബ്ദുള്‍ കരീം സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സുരേഷ് പയ്യന്നൂര്‍, ഡോ. രേഖ ജയകുമാര്‍, അഷ്റഫ് പട്ടാമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള