പുതിയ വീസയില്‍ റിയാദിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
Monday, September 15, 2014 9:24 AM IST
റിയാദ്: നാലര മാസം മുമ്പ് റിയാദില്‍ വീട്ടു ജോലിക്കാരന്റെ വീസയിലെത്തിയ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക സ്വദേശി കോഴിത്തൊടി മുഹമ്മദ് ശരീഫിനെ (28) കാണാനില്ലെന്ന് സഹോദരന്‍ ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടു.

റിയാദിലിറങ്ങിയ ഉടനെ മാതൃസഹോദരിയുടെ മകനായ റിയാദില്‍ തന്നെ ജോലി ചെയ്യുന്ന മുഹമ്മദ് ഷാഫിയെ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ശരീഫിന്റെ മൊബൈല്‍ ഫോണും പിന്നീട് പ്രവര്‍ത്തനരഹിതമായി. എയര്‍പോര്‍ട്ടിനടുത്താണ് ജോലി എന്നെല്ലാം പറഞ്ഞിരുന്നതായും ഷാഫി ഓര്‍ക്കുന്നു. പിന്നീട്ട് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

എന്നാല്‍ നാലു ദിവസം മുമ്പ് ശരീഫ് ദുരൂഹസാഹചര്യത്തില്‍ റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒരു ബാഗുമായെത്തി നാട്ടില്‍ പോകണമെന്ന് പറഞ്ഞ് ബഹളം വച്ചതായി അറിഞ്ഞാണ് ഷാഫി വീണ്ടും സഹോദരനെ തേടിയിറങ്ങിയത്. നാട്ടില്‍ പോകാനായി പാസ്പോര്‍ട്ടോ എയര്‍ ടിക്കറ്റോ ഒന്നുമില്ലാതെ ശരീഫ് വന്ന് ബഹളം വച്ചതായി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഒരു കെഎംസിസി പ്രവര്‍ത്തകന്‍ പറഞ്ഞാണ് ഷാഫി അറിയുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും അദ്ദേഹം മാനസികാസ്വാസ്ഥ്യം കാണിച്ച ശരീഫിനെ അനുനയിപ്പിച്ച് കൊണ്ടു വന്ന് ബത്ഹയിലെ ഒരു റൂമില്‍ താമസിപ്പിക്കുകയായിരുന്നത്രെ. അതിനിടയില്‍ കാലില്‍ പരിക്കുപറ്റിയ നിലയിലായിരുന്ന ശരീഫിനെ ഒരു സ്വകാര്യ ആശുപത്രിയിലും കാണിച്ചത്രെ. അവിടെ വലിയ തുക ചികിത്സാ ഫീസായി ആവശ്യപ്പെട്ടതിനാല്‍ ബത്ഹയിലെ മറ്റൊരു ക്ളിനിക്കില്‍ കൊണ്ടു വന്ന് കാലില്‍ തുന്നലിട്ടതായും പറയുന്നു. പിന്നീട് ശാര റയിലിലുള്ള മലയാളി സുഹൃത്തുക്കളുടെ റൂമില്‍ താമസിപ്പിച്ചെങ്കിലും പിറ്റേ ദിവസം ആരോടും പറയാതെ ഇറങ്ങി പോയതായാണ് അറിയുന്നത്.

വിവരമറിഞ്ഞെത്തിയ ഷാഫി പരിസരങ്ങളിലെ പാര്‍ക്കുകളിലും ആശുപത്രികളിലും എല്ലാം അന്വേഷിച്ചെങ്കിലും എവിടേയും ശരീഫിനെ കണ്െടത്താനായില്ല. റൂമില്‍ നിന്നു ലഭിച്ച ബാഗില്‍ നിന്നും ശരീഫിന്റെ പാസ്പോര്‍ട്ട് കോപ്പിയും ഫോട്ടോയും കണ്െടടുത്തു.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍പ്പം മാനസികാസ്വാസ്ഥ്യം കാണിച്ചിരുന്നെങ്കിലും സമീപ കാലത്തൊന്നും ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നാണ് ഷാഫി പറയുന്നത്. ബത്ഹയില്‍ നിന്നും എവിടേക്കാണ് പോയതെന്നോ പോലീസ് പിടികൂടി നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്േടാ എന്നൊന്നും അറിയാത്തതില്‍ വിഷമിച്ചിരിക്കുകയാണ് ശരീഫിന്റെ ബന്ധുക്കള്‍. നാട്ടിലുള്ള ബന്ധുക്കളും ശരീഫിന്റെ വിവരങ്ങളറിയാതെ വിഷമിച്ചിരിക്കുകയാണെന്ന് ഷാഫി പറഞ്ഞു.

മുഹമ്മദ് ശരീഫിനെ എവിടെയെങ്കിലും കണ്െടത്തുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ മുഹമ്മദ് ഷാഫിയെ 0508411451 എന്ന നമ്പരിലോ ഇന്ത്യന്‍ എംബസിയിലോ അറിയിക്കണം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍