പി.കെ ജമാലിന് ഫ്രൈഡേ ഫോറം യാത്രയയപ്പ് നല്‍കി
Monday, September 15, 2014 9:15 AM IST
കുവൈറ്റ് സിറ്റി: നാലു പതിറ്റാണ്േടാളമായി കുവൈറ്റിലെ സാമൂഹിക മേഖലയില്‍ സജീവ സാന്നിധ്യമായ പ്രമുഖ എഴുത്തുകാരനും ഇസ്ലാമിക പണ്ഡിതനുമായ പി.കെ ജമാലിന് ഫ്രൈഡേ ഫോറം കുവൈറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

ഫ്രൈഡേ ഫോറത്തിന്റെ സ്ഥാപകാംഗം കൂടിയായ പി.കെ ജമാലിന് ഖൈത്താനിലെ രാജധാനി പാലസ് ഹോട്ടലില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിലാണ് യാത്രയയപ്പ് നല്‍കിയത്. 'സ്വര്‍ഗ സരണിയില്‍ ഉറച്ച കാല്‍വയ്പുകളോടെ' എന്ന വിഷയത്തില്‍ പി.കെ ജമാല്‍ പ്രഭാഷണം നടത്തും. 1989ല്‍ ഫ്രൈഡേ ഫോറത്തിന്റെ രൂപവത്കരണം മുതല്‍ പി.കെ ജമാല്‍ നല്‍കിയ സംഭാവനകള്‍ വിവരിച്ച് പ്രസിഡന്റ് ഫസീഹുല്ല അബ്ദുള്ള നടത്തിയ പ്രഭാഷണത്തോടെയാണ് യാത്രയയപ്പ് സമ്മേളനം തുടങ്ങിയത്.

മുഹമ്മദ് ഹിലാല്‍, ഡോ. അമീര്‍ അഹമ്മദ്, ബഷീര്‍ മുഹമ്മദ്, അഷ്റഫ് മുഹമ്മദ്, എന്‍ജിനിയര്‍ സിറാജുദ്ദീന്‍, മുഹമ്മദ് കോയ, ഖലീല്‍ ആദൂര്‍, മുനവര്‍, സാജിദ് ജമാല്‍, ഡോ. സജ്ന മുനവര്‍, കെഐജി പ്രസിഡന്റ് എ.കെ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍