'ആരോഗ്യ ചിന്തകള്‍' പ്രകാശനം ചെയ്തു
Monday, September 8, 2014 8:47 AM IST
ദോഹ: ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുള്ള വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ 'ആരോഗ്യ ചിന്തകള്‍' എന്ന കൃതിയുടെ പ്രകാശനം നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ സിഇഒ ബാബു ഷാനവാസ് മെഡിക്കല്‍ ഢയറക്ടറും ഡര്‍മറ്റോളജിസ്റുമായ ഡോ. മുഹമ്മദ് ഹാരിദിന് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി നിര്‍വഹിച്ചു.

ആധുനിക ലോകം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ക്രിയാത്മകമായി പ്രതിരോധിക്കുന്നതിന് ആരോഗ്യ ബോധവത്കരണം പ്രധാനമെന്നും സമൂഹത്തിന്റെ സമഗ്രമായ ആരോഗ്യ ബോധവത്കരണത്തിന്റെ പ്രസക്തി അനുദിനം വര്‍ധിക്കുകയാണെന്നും ഡോ. മുഹമ്മദ് ഹാരിദ് അഭിപ്രായപ്പെട്ടു.

ഡോ. ദീപക് ചന്ദ്രമോഹന്‍, ഡോ. നജ്മുദ്ദീന്‍ മണപ്പാട്ട്, ഡോ. ലീനസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ആരിഫ്, പബ്ളിക് റിലേഷന്‍സ് മാനേജര്‍ അഹമ്മദ് ഹാഷിം, അസിസ്റന്റ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ റിഷാഷ് പി.കെ, അമാനുള്ള വടക്കാങ്ങര, സഞ്ജയ് ചപോല്‍ക്കര്‍, അഫ്സല്‍ കിളയില്‍, ഷറഫുദ്ദീന്‍ തങ്കയത്തില്‍, സൈദലവി അണ്േടക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.