കുര്‍ദുകള്‍ക്കുള്ള സഹായവുമായി ആദ്യ ജര്‍മന്‍ വിമാനം പുറപ്പെട്ടു
Friday, September 5, 2014 7:55 AM IST
ബര്‍ലിന്‍: ഇറാക്കില്‍ ഇസ്ലാമിക് സ്റേറ്റ് തീവ്രവാദികളുമായി പോരാടുന്ന കുര്‍ദുകള്‍ക്കുള്ള സഹായങ്ങളുമായി ജര്‍മനിയുടെ ആദ്യ വിമാനം യാത്ര തിരിച്ചു. സൈനിക ആവശ്യത്തിനുള്ള വസ്തുക്കള്‍ അടക്കമാണ് ആന്റണോവ് വിമാനത്തില്‍ അയച്ചിരിക്കുന്നത്.

കുര്‍ദിഷ് സര്‍ക്കാര്‍ ഇപ്പോള്‍ ആസ്ഥാനമാക്കിയിരിക്കുന്ന എര്‍ബിലില്‍ വിമാനമിറങ്ങും. അതിനു മുമ്പ ബാഗ്ദാദില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി, പ്രധാനമന്ത്രിയുടെ അനുമതി വാങ്ങും. ഇക്കഴിഞ്ഞ ഓഗസ്റില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള സാമഗ്രികള്‍ ജര്‍മനി അയച്ചിരുന്നതിനു പുറമേയാണ് മിലിറ്ററി സഹായയം നല്‍കുന്നത്.

ഷിയാകളും കുര്‍ദുകളും സുന്നികളും ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍