ലുഫ്ത്താന്‍സ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹി-മുംബൈ റൂട്ടില്‍ എയര്‍ബസ് 380 തുടങ്ങുന്നു
Thursday, September 4, 2014 8:02 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും ഒക്ടോബര്‍ 26 മുതല്‍ ഡല്‍ഹി-മുംബൈ റൂട്ടില്‍ എയര്‍ബസ് 380 സര്‍വീസ് തുടങ്ങുന്നതായി ലുഫ്ത്താന്‍സ ഓപ്പറേഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫാന്‍ ഹാന്‍സന്‍ അറിയിച്ചു.

ലോകമെമ്പാടുമുള്ള ബിസിനസ്, ടൂറിസ്റ്, എത്തിനിക് യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നും, തിരിച്ചും ലുഫ്ത്താന്‍സാ നല്‍കി വരുന്ന സര്‍വീസ് വര്‍ധിപ്പിക്കാനാണ് പുതിയതായി ഈ എയര്‍ബസ് 380 സര്‍വീസ് തുടങ്ങുന്നത്.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും തുടങ്ങുന്ന എയര്‍ബസ് 380 ഡബിള്‍ ഡെക്കര്‍ എയര്‍ ക്രാഫ്റ്റില്‍ എല്ലാവിധ സുഖസൌകരങ്ങളും ബിസിനസ്- ഫസ്റ് ക്ളാസില്‍ ലഭ്യമാണ്. ഷവര്‍, ഓണ്‍ബോര്‍ഡ് ബാര്‍, പതിനൊന്ന് ലോകഭാഷകളില്‍ 1500 ചാനലുകളില്‍ ഇഷ്ടമുള്ള മ്യൂസിക്, സിനിമകള്‍, ന്യൂസ് ചാനല്‍, ഇഷ്മുള്ള വിവിധതരം മെനു, ഡ്രിങ്ക്സ്. ഇതിന് പുറമെ പ്രൈവറ്റ് ക്യാബിനില്‍ 180 ഡിഗ്രി ഫ്ളാറ്റ് ബെഡ്, പ്രൈവറ്റ് ബാര്‍ എന്നിവകളുണ്ട്.

ദിനംപ്രതി ഒക്ടോബര്‍ 26 മുതല്‍ എയര്‍ബസ് 380 ഡബിള്‍ ഡെക്കര്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹി-മുംബൈ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍