ഇന്ത്യന്‍ ഹാജിമാര്‍ വെള്ളിയാഴ്ച മക്കയിലേക്ക്
Thursday, September 4, 2014 7:57 AM IST
മദീന: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയ ഹാജിമാരുടെ ആദ്യസംഘം സെപ്റ്റംബര്‍ അഞ്ചിന് (വെള്ളി) മക്കയിലേക്ക് തിരിക്കും. ഓഗസ്റ് 27ന് കൊല്‍ക്കത്ത, ലഖ്നോ, ഡല്‍ഹി, മാംഗളൂര്‍ എന്നിവിടങ്ങളില്‍നിന്ന് വന്ന ആദ്യസംഘമാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ മക്കയിലേക്ക് യാത്രയാവുക.

മുതവ്വഫ് ഗ്രൂപ്പുകള്‍ക്കുകീഴില്‍ പ്രത്യേക ബസുകളിലായാണ് ഇവര്‍ യാത്ര തിരിക്കുക. ഗ്രീന്‍ കാറ്റഗറിയും അസീസിയ കാറ്റഗറിയുമായാണ് മക്കയിലെ ഇവരുടെ താമസം ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് താമസം ഹറം പരിസരത്തുതന്നെയാണ്. അസീസിയ കാറ്റഗറിക്കാര്‍ക്ക് അസീസിയ പരിസരത്തുമായിരിക്കും താമസസൌകര്യം.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍