കൈരളി അസോസിയേഷന്റെ അത്തപൂക്കള മത്സരം സെപ്റ്റംബര്‍ അഞ്ചിന്
Thursday, September 4, 2014 7:52 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഡിബയുടെ ആഭിമുഖ്യത്തില്‍ അത്തപൂക്കളമത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് (വെള്ളി) ഡിബയിലെ മാനമ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ രാവിലെ എട്ടു മുതല്‍ 10 വരെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 09 2446064, 055 5597104.