കല കുവൈറ്റ് ഭാഷാ സായാഹ്നം സംഘടിപ്പിച്ചു
Monday, September 1, 2014 4:40 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷനും, (കല കുവൈറ്റ്) മാതൃഭാഷാ സമിതിയും ചേര്‍ന്നു സാല്‍മിയ മേഖലയില്‍ നടത്തി വന്നിരുന്ന മാതൃഭാഷാ പഠന ക്ളാസ്സുകളുടെ നേതൃത്തില്‍ ഭാഷാ സായാഹ്നം സംഘടിപ്പിച്ചു

കലയുടെ മുന്‍ പ്രസിഡണ്ട് പ്രൊഫസര്‍ വി. അനില്‍ കുമാര്‍ പരിപാടി ഉത്ഘാടനം ചെയ്തു. കല മാതൃഭാഷ സാല്‍മിയ മേഖലാ കണ്‍വീനര്‍ രമേശ് കണ്ണപുരത്തിന്റെ അധ്യഷ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ കല സാല്‍മിയ കണ്‍വീനര്‍ കെ.പി,അരുണ്‍ കുമാര്‍ സ്വാഗതവും കലയുടെ പ്രസിഡണ്ട് ജെ.സജി, ജനറല്‍ സെക്രട്ടറി ടി.വി ജയന്‍, സാല്‍മിയ മേഖലാ സെക്രട്ടറി രാജന്‍ കുളക്കട, ട്രഷറര് രജി ജേക്കബ്, എബ്രഹാം സ്റീഫന്‍ തുടങ്ങിയവരും, രക്ഷിതാക്കളും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് മാതൃഭാഷ പഠനക്ളാസ്സുകള്‍ക്കു സേവനം നല്‍കിയ ശ്യാമ മധു, ജെഷമ മിഥുന്‍, പ്രീത ഷിബു, സൂര്യ സുജിത് തുടങ്ങിയവര്‍ ക്ളാസ്സുകിലിലെ പങ്കു വെക്കുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുംചെയ്തു, കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ സമാപന സമ്മേളനത്തില്‍ സംഘടിപ്പിച്ച ദേശഭക്തി ഗാനമല്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സാല്‍മിയ യുനിറ്റിലെ കുട്ടികള്‍ക്ക് പ്രസിഡണ്ട് ട്രോഫികള്‍ സമ്മാനിച്ചു. സാല്‍മിയ മേഖലാ മാതൃഭാഷ ജോയിന്റ് കണ്‍വീനര്‍ അനില്‍ അറ്റുവ പരിപാടിക്ക് നന്ദി രേഖപെടുത്തി തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

സാമൂഹ്യവിഭാഗം സെക്രട്ടറി മൈക്കള്‍, കലാവിഭാഗം സെക്രട്ടറി സുനില്‍ കുമാര്‍, കിരണ്‍, ദിലിപ് നടേരി, ഷിനോജ്,മധുകൃഷ്ണന്‍,സുജിത് ഗോപിനാഥ്,വിജയ കൃഷ്ണന്‍, എന്നിവര്‍പരിപാടിക്ക് നേതൃതം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍