ചെറുകാവ് കെഎംസിസി 'ഹരിത നിലാവ്' വിവാഹ ധൂര്‍ത്ത് കാമ്പയിന്‍ സെപ്റ്റംബര്‍ 12 ന്
Saturday, August 30, 2014 8:24 AM IST
ജിദ്ദ: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വിവാഹ ദൂര്‍ത്ത് കാമ്പയിന്‍ ജിദ്ദ പ്രവാസികള്‍ക്കിടയില്‍ സംഘടിപ്പിക്കാന്‍ ചെറുകാവ് പഞ്ചായത്ത് കെഎംസിസി തീരുമാനിച്ചു.

സെപ്റ്റംബര്‍ 12 ന് (വെള്ളി) നടക്കുന്ന 'ഹരിത നിലാവ്' പരിപാടിയില്‍ കാമ്പയിന് തുടക്കം കുറിക്കും. കുഞ്ഞാവ ഓട്ടുപാറ അധ്യക്ഷത വഹിച്ച പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം കൊണ്േടാട്ടി മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ തൊട്ടിയന്‍ ഉദ്ഘാടനം ചെയ്തു. നാട്ടില്‍ നടക്കുന്ന വിവാഹ ധൂര്‍ത്തിന്റെയും ആര്‍ഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും യഥാര്‍ഥ ഉറവിടം അന്വേഷിച്ചാല്‍ ഒരു പരിധിവരെ പ്രവാസികളാണ് അതിനു കാരണമെന്നും അതുകൊണ്ടുതന്നെ പ്രവാസികള്‍ക്കിടയില്‍ നിന്നാണ് കാമ്പയിന്‍ ആരംഭിക്കേണ്ടതെന്നും ബഷീര്‍ തൊട്ടിയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആര്‍ഭാട കല്യാണങ്ങള്‍ ബഹിഷ്കരിച്ചു പൊങ്ങച്ചങ്ങള്‍ നിരുല്‍സാഹപ്പെടുത്തിയും മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ് ആദ്യം ഇതിനു മാതൃക ആകേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വെള്ളിയാഴ്ച ശറഫിയ്യ ഇമ്പാല റസ്ററന്റില്‍ വൈകുന്നേരം 4.30 ജനറല്‍ ബോഡി യോഗവും ഏഴിന് വിവാഹ ദൂര്‍ത്തിനെതിരെ കമ്പയിനും ഒമ്പതിന് കലാപരിപാടികളും ഗാനവിരുന്നുമാണ് നടക്കുകയെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് ഈത്ത, കണ്‍വീനര്‍ ജമാല്‍ പുത്തൂപാടം എന്നിവര്‍ അറിയിച്ചു.

കൊണ്േടാട്ടി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് എന്‍.ഇ അബൂബക്കര്‍, ഇ.പി സലിം, കെ. നാസര്‍, എന്‍.ഇ മുനീര്‍, നൌഷാദ് സിയംകണ്ടം, മനാഫ് പുത്തൂപാടം, ഇസ്മയില്‍ പെരിങ്ങാവ് എന്നിവര്‍ പ്രസംഗിച്ചു. സി.കെ സൈതലവി സ്വാഗതവും അഷ്റഫ് ഈത്ത നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍