ന്യൂയോര്‍ക്ക്: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്സി-ന്യൂയോര്‍ക്ക് മേഖലയിലെ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വി.ബി.എസ് വിജയകരമായി പര്യവസാനിച്ചു. കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ട ത്രിദിന വി.ബി.എസില്‍ സ്റാറ്റന്‍ഐലന്റ്, ന്യൂജേഴ്സി മേഖലയിലെ ദേവാലയങ്ങളില്‍ നിന്നായി നിരവധി കുട്ടികള്‍ പങ്കെടുത്തു.
റവ.ഫാ. വിജു ഏബ്രഹാം, വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ കോര്‍എപ്പിസ്കോപ്പ, റവ.ഫാ. ആകാശ് പോള്‍, ഭദ്രാസന വി.ബി.എസ് ഡയറക്ടര്‍ സൂസന്‍ ജോണ്‍, റീജിയന്‍ -2 ഡയറക്ടര്‍ പ്രസാദ് വര്‍ഗീസ്, ഡോ. ടി.വി. ജോണ്‍ (മുന്‍ ഡയറക്ടര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, യുവജന പ്രവര്‍ത്തകര്‍ എന്നിവര്‍ പാഠ്യ-പാഠ്യേതര, കലാ-കായിക പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആതിഥേയ ഇടവകയായ കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് ചര്‍ച്ച് (ന്യൂജേഴ്സി), വാണാക്യൂ സെന്റ് ജയിംസ് ചര്‍ച്ച് (ന്യൂജേഴ്സി), സ്റാറ്റന്‍ ഐലന്റ് സെന്റ് ജോണ്‍സ് ചര്‍ച്ച് (ന്യൂയോര്‍ക്ക്) എന്നീ സണ്‍ഡേ സ്കൂളുകള്‍ വിവിധ ദിനങ്ങളിലെ സ്നേഹവിരുന്നുകള്‍ സ്പോണ്‍സര്‍ ചെയ്തു. വി.ബി.എസ് റാലി, ടാലന്റ് ഷോ, പപ്പറ്റ് ഷോ തുടങ്ങിയ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.
ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മേഖലയിലെ മുഴുവന്‍ ഇടവകകളുടേയും സഹകരണത്തില്‍ ഓഗസ്റ് രണ്ടിന് ഏകദിന വി.ബി.എസ് ന്യൂജേഴ്സിയിലെ വിപ്പനിയിലുള്ള ഭദ്രാസന ആസ്ഥാനത്തുവെച്ച് നടത്തപ്പെട്ടു. രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരത്തോടെ സമാപിച്ച പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. റീജിയണ്‍ 1 ഡയറക്ടര്‍ തോമസ് കളപ്പുരയ്ക്കല്‍, റീജിയണ്‍ -2 ഡയറക്ടര്‍ പ്രസാദ് വര്‍ഗീസ്, വി.ബി.എസ് ഡയറക്ടര്‍ സൂസന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ കോര്‍എപ്പിസ്കോപ്പ, റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, റവ.ഫാ. വര്‍ഗീസ് പോള്‍, റവ.ഫാ. ആകാശ് പോള്‍, ശെമ്മാശന്മാര്‍ എന്നിവര്‍ ഏകദിന വി.ബി.എസിന് ആത്മീയ നേതൃത്വം നല്‍കി. വി.ബി.എസ് കോര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം